കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയം സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ചാവറയച്ചൻ്റെ നാമത്തിൽ ചരിത്ര മ്യൂസിയം നിർമ്മിക്കാൻ 1 കോടി രൂപ


കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയം സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ചാവറയച്ചൻ്റെ നാമത്തിൽ ചരിത്ര മ്യൂസിയം നിർമ്മിക്കാൻ 1 കോടി രൂപ.
കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ദേവാലയത്തിൽ ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി അഡ്വ .ശ്രീ വി .ഡി സതീശൻ സന്ദർശിച്ചു. ജൂൺ 28 ഞായറാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദേവാലയം സന്ദർശിച്ചത്. തുടർന്ന്.അദ്ദേഹം വിശുദ്ധ ചാവറയച്ചൻ്റെ കബറിടം സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. പിന്നീട് നടന്ന യോഗത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസചൻ്റെ നാമധേയത്തിൽ അതിമനോഹരമായ ചരിത്ര മ്യൂസിയം ഉണ്ടാക്കണമെന്നും അതിൽ കേരള ക്രൈസ്തവസഭയുടെ ചരിത്രം ഉൾപ്പെടുത്തി അവർ വിദ്യാഭ്യാസ ആരോഗ്യരംഗത്ത് നൽകിയ സേവനങ്ങൾ ഉൾപ്പെടുത്തി ലോകത്തിനും പുതുതലമുറയ്ക്കും ബോധ്യപ്പെടുത്തി കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു . ഞാൻ ഏറെ വിസ്മയത്തോടെ നോക്കിക്കാണുന്ന ചാവറ കുര്യാക്കോസ് അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എൻറെ സ്വപ്നത്തിൽ ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള തീർത്ഥാടകർ എത്തുന്ന ദേവാലയുമായി മാറണം എന്നും ഇതിൻറെ തുടക്കമെന്ന നിലയിലാണ് ഇത്തവണത്തെ ബഡ്ജറ്റിൽ 1 കോടി രൂപ ഫണ്ട് അനുവദിച്ചതെന്നും ഇനി ഇടവകയും രൂപതയും ചേർന്ന് ഒരു പ്രോജക്ട് ഉണ്ടാക്കി നൽകിയാൽ വീണ്ടും തുക അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.