ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സി.എൽ.സി. യുവജനങ്ങൾ

 ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സി.എൽ.സി. യുവജനങ്ങൾ

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി സി.എൽ.സി. യുവജനങ്ങൾ.

 

കലൂർ: സമൂഹത്തിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ കലൂർ സി.എൽ.സി. യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. പോൾസൺ സിമെന്തി ഉദ്ഘാടനം നിർവഹിച്ചു.

ലഹരിമുക്ത സമൂഹം വാർത്തെടുക്കുന്നതിൽ യുവജനങ്ങളുടെ പങ്ക് അതീവ നിർണായകമാണെന്നും, ഫ്ലാഷ് മോബ് പോലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് അതിരൂപത സി.എൽ.സി. പ്രസിഡന്റ് അലൻ ടൈറ്റസ് ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിക്കെതിരെ യുവജനങ്ങൾ ജാഗ്രതയോടെ നിലകൊണ്ട് ലഹരിമുക്ത സമൂഹനിർമാണത്തിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുവജനങ്ങളുടെ അവതരണം പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയും ലഹരി വിരുദ്ധ സന്ദേശം ശക്തമായി സമൂഹത്തിലേക്ക് എത്തിക്കുകയും ചെയ്തു.

പരിപാടിയിൽ ഇടവക സഹവികാരിമാരായ ഫാ. ആഷിക്, ഫാ. നിബിൻ കുര്യാക്കോസ്, കലൂർ സി.എൽ.സി. പ്രസിഡന്റ് ആന്റണി ഷിനോയ്, സെക്രട്ടറി ബ്രിയോൺ ജോർജ് അനിമേറ്റർ സിസ്റ്റർ ഫിലിമിൽ മാത്യു, സിസ്റ്റർ ലിസി ജോസഫ് ഡിക്കൻ ക്രിസ്റ്റി ബ്രദർ ഡോൺ മറ്റ് സി.എൽ.സി അംഗങ്ങളും പങ്കെടുത്തു

admin

Leave a Reply

Your email address will not be published. Required fields are marked *