ഒന്നാം ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.

ഒന്നാം ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോനയുടെ ആഭിമുഖ്യത്തിൽ കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം 2026 ജൂലൈ 19 ഞായറാഴ്ച വല്ലാർപാടം അവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.
ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കുടുംബപ്രേഷിത ശുശ്രൂഷ കോർഡിനേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന് നേതൃത്വം നൽകിയ ബിസിസി ഒന്നാം ഫെറോന ഡയറക്ടർ ബഹു. ഫാ. ജോൺ ക്രിസ്റ്റഫർ വടശ്ശേരി സംഗമം ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ഒന്നാം ഫെറോന കുടുംബപ്രേഷിത ശുശ്രൂഷ കോഡിനേറ്റർ ശ്രീമതി ആൻ ദീപാ മൊബിൻസനും വല്ലാർപാടം ബസിലിക്കാ കുടുംബപ്രേഷിത ശിശ്രൂഷ കോർഡിനേറ്റർ അഡ്വ. എൽസി ജോർജ്ജും സംസാരിക്കുകയുണ്ടായി.
തുടർന്ന് ഡോ. ജോബി തോമസ് കുടുംബജീവിതത്തെ കൂടുതൽ അർത്ഥ പൂർണ്ണമാക്കുന്ന ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് ഇടവകതലത്തിലെ പ്രവർത്തനങ്ങൾ എങ്ങനെ കാര്യക്ഷമമാക്കാം എന്ന് ക്ലാസ്സിലൂടെയും ഗ്രൂപ്പ് പ്രവർത്തനത്തിലൂടെയും പങ്കുവെച്ചു.