നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അപലപനീയം.

 നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അപലപനീയം.

നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അപലപനീയം.

 

നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നീക്കം അപലപനീയമാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദിറിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് കെ.സി.വൈ.എം സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേട് തുടങ്ങിയവക്കെതിരെ കണ്ണടക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്നും ആശങ്കകൾ പരിഹരിക്കേണ്ടതിനു പകരം വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന നീക്കം മനുഷ്യത്വരഹിതവും ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന വെല്ലുവിളി ആണെന്നും രാജ്യത്തിന്റെ ഭവിക്കുതന്നെയും ഭീഷണിയാണെന്നും കെ.സി.വൈ.എം അഭിപ്രായപ്പെട്ടു. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്ന് കെ.സി.വൈ.എം ഭാരവാഹികൾ വ്യക്തമാക്കി. കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ്‌ ഷിബിൻ ഷാജി, ജനറൽ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടർ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടർ ഡോ. സി. നോർബർട്ട സി.ടി.സി, വൈസ് പ്രസിഡന്റുമാരായ ആഗി മരിയ ജോസഫ്, സാം സണ്ണി, സെക്രട്ടറിമാരായ ധന്യ മോഹൻരാജ്, സെഞ്ചു ജേക്കബ്, പ്രിൻസി പീറ്റർ, ജോയൽ ജോൺ റോയ്, ട്രഷറർ ജെൻസൺ ആൽബി എന്നിവർ സംസാരിച്ചു

admin

Leave a Reply

Your email address will not be published. Required fields are marked *