2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..

 2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..

2024 -ൽ ഫ്രാൻസിസ് പാപ്പ

ഇന്ത്യ സന്ദർശിച്ചേക്കും..

 

വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ പങ്കുവെച്ചു.

സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്ര മധ്യേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

ഭാരതകത്തോലിക്കാ സമൂഹത്തിൻറെ വർഷങ്ങളായ കാത്തിരിപ്പാണ് പാപ്പയുടെ ഭാരത സന്ദർശനം. തദവസരത്തിലാണ് പാപ്പായുടെ ഈ നിർണായക പ്രസ്താവന. 2017 ൽ അസർബൈജാൻ സന്ദർശിച്ചു മടങ്ങുമ്പോൾ വിമാനത്തിൽ നൽകിയ അഭിമുഖത്തിലും പിന്നീട് ജർമൻ പത്രത്തിനു നൽകിയ അഭിമുഖത്തിലും, ബംഗ്ലാദേശ്- മ്യാന്മാർ സന്ദർശിച്ച പ്പോഴും പാപ്പ ഇന്ത്യ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ൽ വത്തിക്കാനിൽ വച്ച് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ സന്ദർഭത്തിൽ പാപ്പയെ പ്രധാനമന്ത്രി മോദി ഭാരതത്തിലേക്ക് ക്ഷണിച്ചിരുന്നു

ഭാരത സന്ദർശനം യാഥാർത്ഥ്യമായാൽ പാപ്പ കേരളവും സന്ദർശിക്കുമെന്ന് തന്നെയാണ് കേരള കത്തോലിക്ക സമൂഹം പ്രതീക്ഷിക്കുന്നത്..

admin

Leave a Reply

Your email address will not be published. Required fields are marked *