പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ സമാപന സമ്മേളന നടന്നു

പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം നടന്നു.
കൊച്ചി : കെ.ആർ.എൽ.സി.ബി.സി. (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണ ചടങ്ങും സെന്റ് ആൽബർട്ട്സ് കോളേജിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം പാർലമെന്റ് അംഗം ശ്രീ. ഹൈബി ഈഡൻ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
ആശയവിനിമയ രംഗത്തെ ആത്മവിശ്വാസവും ലക്ഷ്യബോധമുള്ള നേതൃത്വപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചത്.
കൊല്ലം രൂപതാ മെത്രാൻ മോസ്റ്റ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 233 പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവ്വഹിക്കുകയും ചെയ്തു.
കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി ശ്രീ. ജെയ്സൺ ആദപ്പിള്ളി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ. ഫാ. അഭിലാഷ് ഗ്രിഗറി, കെ.ആർ.എൽ.സി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ. ഫാ. ജിജു അറയ്ക്കത്തറ, കെ.ആർ.എൽ.സി.ബി.സി. എഡ്യൂക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ. ഫാ. ജോൺ ബോസ്കോ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ട്രെയിനിംഗ് അക്കാദമി ഡയറക്ടർ ശ്രീ. ജൂലിയൻ ജെയിംസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പബ്ലിക് സ്പീക്കിംഗ് രംഗത്ത് മികച്ച പരിശീലനം നേടി പുറത്തിറങ്ങുന്ന പുതിയ ബാച്ചിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്.