സെൻ്റ് ആൽബർട്സിൽ ലോകലഹരിവിരുദ്ധദിനം ആചരിച്ചു.


സെൻ്റ് ആൽബർട്സിൽ ലോകലഹരിവിരുദ്ധദിനം ആചരിച്ചു.
എറണാകുളം: സെൻ്റ് ആൽബർട്സ് ഹൈസ്കൂളിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 27-ാം തീയതി വിപുലമായ രീതിയിൽ ബോധ വത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു സെൻ്റ് ആൽബർട്സ് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ ജോസഫ് സെൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ വി.കെ ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു . എറണാകുളം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ ശ്യാംകുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി ബോധവത്ക്കരണ സൈക്കിൾ റാലി മേയർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ SPC ഡി ഐ മാരായ ശ്രീ മനോജ് ശ്രീമതി നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. . SPC, NCC, JRC കേഡറ്റ്സിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.അധ്യാപകർ,SPC , NCC, JRC കോഡിനേറ്റേഴ്‌സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു