വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അൽമായ ശുശ്രൂഷാ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.


വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോന അൽമായ ശുശ്രൂഷാ കോർഡിനേറ്റർമാരുടെ സംഗമം സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫെറോനയുടെ ആഭിമുഖ്യത്തിൽ അൽമായ ശുശ്രൂഷാ കോർഡിനേറ്റർമാരുടെ സംഗമം 2026 ജൂലൈ 5 ഞായറാഴ്ച ഏളംകുളം ഫാത്തിമ മാതാ ദേവാലയത്തിൽ നടന്നു. ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള അൽമായ ശുശ്രൂഷാ കോർഡിനേറ്റർമാർ സംഗമത്തിൽ പങ്കെടുത്തു.
ഒന്നാം ഫെറോന അൽമായ ശുശ്രൂഷ ഡയറക്ടർ ബഹു. ഫാ. നിവിൻ നിക്സൻ പുതുക്കട അധ്യക്ഷത വഹിച്ച യോഗം വരാപ്പുഴ അതിരൂപത അൽമായ കമ്മീഷൻ ഡയറക്ടർ ബഹു. ഫാ. മാർട്ടിൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബിസിസി 1-ാം ഫെറോന ഡയറക്ടർ ബഹു. ഫാ. ജോൺ ക്രിസ്റ്റഫർ ആശംസകൾ നേർന്നു. ഒന്നാം ഫെറോന ലീഡർ ശ്രീ. ജസ്റ്റിൻ കോച്ചേരി, സെക്രട്ടറി ശ്രീ. ബെൻ പോൾ, ശ്രീ. റോബിൻ ചെമ്മായത്ത്, ശ്രീ. ക്രിസ്റ്റഫർ മാർട്ടിൻ എന്നിവർ സംസാരിച്ചു.
ജീവനാദം മാനേജിങ് എഡിറ്റർ ബഹു. ഫാ. സ്റ്റീഫൻ ചാലക്കര കോഡിനേറ്റർസിനായുള്ള ക്ലാസ് നയിച്ചു. ഇളംകുളം ഫാത്തിമ മാതാ ഇടവകയിലെ യുവജനങ്ങളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.