നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റര്‍ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവല്‍ പ്രകാശനം ചെയ്തു.

നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റര്‍ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവല്‍
പ്രകാശനം ചെയ്തു.
120 വർഷം പിന്നിട്ട നോവലിസ്റ്റ് വാര്യത്ത് ചോറി പീറ്റർ രചിച്ച പരിഷ്കാര വിജയം എന്ന സാമൂഹ്യ പരിഷ്കരണ നോവലിനെപ്പറ്റി വെണ്ടരുത്തി സെയിന്റ് പീറ്റർ ആൻഡ് സെയിന്റ് പോൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച റവ ഡോക്ടർ ബിഷപ്പ് ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു. ചരിത്രാന്വേഷി എന്ന സംഘടനയും വെണ്ടുരുത്തി ഇടവകയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഷെവലിയാർ ഡോ.ഗ്രിഗരി തോമസ് മാളിയേക്കൽ , ഡോ.വിൻസെന്റ് വാരിയത്ത്,മുൻ എം.പി. ഡോ.ചാൾസ് ഡയസ്,മുൻ എം.എൽ.എ.ജോൺ ഫെർണാണ്ടസ്, പ്രൊഫസർ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഫാ.സുനിൽ പഴമ്പിള്ളി.ഒ.സി.ഡി, ഫാ. ലിതിൻ ജോസ്, ഡോ. അൽഫോൺസ് പനക്കൽ, ജിജോ ജോൺ പുത്തേഴത്ത്, പി.എസ് പ്രമോദ്,സ്റ്റാൻലി മാളാട്ട്,ജോസഫ് തോമസ് പാലക്കൽ, ക്രിസ്റ്റഫർ മാളിയേക്കൽ, പ്രൊഫസർ ലിസി ജോസ് തുടങ്ങിയവർ സംസാരിച്ചു.
നോവലിസ്റ്റുകൾ ആയ സെബാസ്റ്റ്യൻ പള്ളിത്തോട്, ജെ. സേവ്യർ, ഷീലാ ലൂയിസ്, ജോർജ് ജോസഫ്, ഡോക്ടർ ഗ്രിഗറിപോൾ എന്നിവരെ ആദരിച്ചു.