ഭൂമിയുടെ അന്ത്യം ആഘോഷിക്കുന്നത് ഒഴിവാക്കാം വത്തിക്കാൻ : ഭൂമിയുടെ പരിപാലനത്തിനു സജ്ജരാകുന്നതിന് ഏഴു വർഷക്കാലം ദൈർഘ്യമുള്ള കർമ്മപദ്ധതി മെയ് 24-നു വത്തിക്കാൻ പ്രഖ്യാപിക്കും… 1. യുവജനങ്ങളെ ലക്ഷ്യമാക്കി പാരിസ്ഥിതിക പരിപാടി : ഇറ്റലിയിലെ വെനീസ്, വെറോണ നഗരങ്ങളിലുള്ള യേഷ്വേ സലീഷ്യൻ യൂണിവേഴ്സിറ്റികളാണ് (IUSVE) പൊതുഭവനത്തിന്‍റെ പരിപാലനം എന്ന പരിപാടി സംഘടിപ്പിച്ചത്. ഏപ്രിൽ 22, 23 തിയതികളിലായി വിദ്യാർത്ഥികളെ ഓൺലൈനിൽ അഭിസംബോധനചെയ്യവെയാണ് ഭാവിയെക്കരുതി നവമായ തീരുമാനങ്ങളും ജീവിതശൈലിയും ഉൾക്കൊള്ളണമെന്ന് വത്തിക്കാന്‍റെ പരിസ്ഥിതി ശാസ്ത്രജ്ഞൻ, ഡോ. ജോഷ്ട്രോം ഐസക് എസ്.ഡി.ബി. […]Read More
മ്യാന്മാറിന്‍റെ സമാധാനത്തിനു പാപ്പായുടെ പ്രാർത്ഥന വത്തിക്കാൻ : മെയ് 2 ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “മ്യാന്മാറിലെ ഓരോ നേതാവിന്‍റേയും ഹൃദയത്തോടു സംസാരിക്കാൻ നമ്മുടെ സ്വർഗ്ഗിയ അമ്മയോട് അപേക്ഷിക്കാം. അതിലൂടെ അവർക്ക് സമാധാനത്തിന്‍റേയും അനുരഞ്ജനത്തിന്‍റേയും കൂട്ടായ്മയുടേയും പാതയിലൂടെ മുന്നേറാനുള്ള ധൈര്യം ലഭിക്കുമാറാകട്ടെ.”Read More
യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും വത്തിക്കാൻ : മെയ് 2, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : പെസഹാക്കാലം 5-ാംവാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുനിന്നും അടർത്തിയെടുത്തതാണീ ചിന്ത. “ഇന്നത്തെ സുവിശേഷത്തിൽ ദൈവം നമ്മോടു പറയുന്നത് ഇതാണ് : അവിടുത്തെ കല്പനകൾ അനുസരിക്കും മുമ്പേ, അഷ്ടഭാഗ്യങ്ങൾ പാലിക്കും മുമ്പേ, കാരുണ്യപ്രവൃത്തികൾ ചെയ്യും മുമ്പേ അവിടുത്തോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനുമാണ്.” Read More
കർമ്മം കൊണ്ട് എല്ലാവർക്കും അമ്മയായി മാറിയ സിസ്റ്റർ മേരി ട്രീസ C.T.C യാത്രയായി . കൊച്ചി: വരാപ്പുഴ അതിരൂപതയിൽ വർഷങ്ങളോളം സന്യാസിനി സമർപ്പണത്തിന്റെ ആൾരൂപമായി ജീവിച്ച സിസ്റ്റർ മേരി ട്രീസ കോവിഡ് മൂലം മരണമടഞ്ഞു. ഇന്നലെ ( മെയ് 1 ) മരണമടഞ്ഞ സിസ്റ്ററിന്റെ മൃതസംസ്കാര കർമം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തപ്പെട്ടു. വരാപ്പുഴ അതിരൂപതക്കും സി .ടി .സി. സന്യാസിനി സമൂഹത്തിനും ഉണ്ടായ നികത്താനാവാത്ത നഷ്‌ടമാണ് സിസ്റ്ററിന്റെ വിയോഗമെന്ന് വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. […]Read More
മേരി ട്രീസാമ്മ യാത്രയായി…. കൊച്ചി : യാത്ര ചോദിക്കാനൊന്നും നിൽക്കാതെ മേരി ട്രീസാമ്മ യാത്രയായി… എപ്പോഴും അങ്ങിനെതന്നെയാ. നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ നമ്മോട് ചോദിക്കാതെ കയറിവരും. അത് കഴിയുമ്പോൾ ഒന്നും പറയാതെ ഇറങ്ങിപ്പോകും. മേരി ട്രീസാമ്മയെ അറിയുന്നവരാരും അവരെ ‘സിസ്റ്റർ’ എന്ന് വിളിക്കാറില്ല. കാരണം അവർ എല്ലാവർക്കും അമ്മ തന്നെയായിരുന്നു. വരാപ്പുഴ അതിരൂപതയിൽ ഒരാൾ വലിയ പട്ടങ്ങളിലെ ആദ്യപട്ടമായ ഡീക്കൻ പട്ടം സ്വീകരിക്കുമ്പോൾ മുതലെങ്കിലും ആ അമ്മയുമായി ആരംഭിക്കുന്ന ഒരു ബന്ധമുണ്ട്. പിന്നീടയാൾ മേരി […]Read More
കൊച്ചി; മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച് വികാരി റവ.ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ഛനും സഹപ്രവർത്തകരും….. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചേരാനെല്ലൂരിലെ ജനങ്ങൾക്ക് പ്രാഥമിക ചികിത്സ സൗകര്യം ഒരുക്കുന്നതിന് കോവിഡ് സെന്റർ തുറക്കുന്നതിനായി പല വാതിലുകളും മുട്ടിയപ്പോൾ, പല ഹാൾ മുതലാളിമാരെയും സ്ഥാപനങ്ങളെയും സമീപിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്ന പല വാതിലുകളും കൊട്ടിയടക്കപ്പെട്ടു . മുൻപ് തന്നിരുന്നതിനാൽതന്നെ വീണ്ടും സമീപിക്കുന്നത് ശരിയല്ലല്ലോ, എന്നതിനാൽ അവസാനമാണ് ഫെലിക്സ് അച്ചനെ സമീപിച്ചത്. സ്കൂൾ ആണ് ചോദിച്ചത്, എന്നാൽ സാഹചര്യം മനസ്സിലാക്കി […]Read More
കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ വത്തിക്കാൻ : മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവയ്ക്കുന്ന പ്രത്യാശയുടെ ചിന്തകൾ – “പ്രത്യാശയുടെ ശക്തി” – പുസ്തകപരിചയം : 1. അടിയന്തിരാവസ്ഥയ്ക്ക് ഉതകുന്ന ചിന്തകൾ : മാനവികതയുടെ ആരോഗ്യമേഖലയിലെ അടയന്തിരാവസ്ഥയെക്കുറിച്ചു പാപ്പാ ഫ്രാൻസിസ് പലവട്ടം നടത്തിയിട്ടുള്ള പരാമർശങ്ങൾ ശേഖരിച്ചാണ് സാംസ്കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഏപ്രിൽ 27-ന് പുറത്തുവന്ന “പ്രത്യാശയുടെ ശക്തി” എന്ന ചെറിയ ഗ്രന്ഥത്തിലാണ് പാപ്പാ ഇങ്ങനെ പ്രത്യേക ചിന്ത പങ്കുവയ്ക്കുന്നത്. 2. വീണ്ടെടുപ്പിനുള്ള […]Read More
നിസ്സാരതയിലാണ് ദൈവത്തിന്‍റെ മഹത്വം കണ്ടെത്തേണ്ടത് വത്തിക്കാൻ : ഏപ്രിൽ 27, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “അനുദിന ജീവിത ചുറ്റുപാടുകളിൽ നമ്മുടെ സഹോദരീ സഹോദരന്മാരിലും, പാവങ്ങളിലും പാർശ്വവത്ക്കരിക്കപ്പെട്ടവരിലും ഉത്ഥിതനായ ക്രിസ്തുവിനെ നമുക്കു കണ്ടെത്താം. നിസ്സാരതയിൽ ദൈവത്തിന്‍റെ മഹത്വം വെളിപ്പെടുന്നത് എങ്ങനെയെന്ന് നാം ആശ്ചര്യപ്പെടും, പാവങ്ങളിലും സാധാരണക്കാരിലും അവിടുത്തെ സൗന്ദര്യം എങ്ങനെ തിളങ്ങുന്നുവെന്ന് നാം അത്ഭുതപ്പെടും.Read More
എല്ലാം നമ്മിൽത്തന്നെ ആദ്യം തുടങ്ങണമെന്ന് പാപ്പാ ഫ്രാൻസിസ് വത്തിക്കാൻ : ഏപ്രിൽ 26, തിങ്കളാഴ്ച പങ്കുവച്ച ട്വിറ്റർ സന്ദേശം : “അയൽക്കാർ നല്ലവരായിട്ട് നാം നല്ലവരായിത്തീരാൻ കാത്തിരിക്കാതെ നമുക്കു നല്ലവരായിത്തീരാൻ പരിശ്രമിക്കാം. മറ്റുള്ളവർ നമ്മെ ആദരിക്കുന്നതിനു മുൻപേ നമുക്ക് അവരെ സേവിക്കാനാകണം. എല്ലാം ആദ്യം നമ്മിൽത്തന്നെ തുടങ്ങാം.”Read More
ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം വത്തിക്കാൻ : ഏപ്രിൽ 25, ആഗോള ദൈവവിളി ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ഒറ്റവരി ചിന്ത “ദൈവത്തിന്‍റെ പദ്ധതികൾ മനസ്സാ വരിക്കുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് വിശുദ്ധ യൗസേപ്പ്. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിശുദ്ധൻ എല്ലാവരേയും, വിശിഷ്യാ അതിൽ ബദ്ധശ്രദ്ധരായവരെ സഹായിക്കുമാറാകട്ടെ. എല്ലായ്പ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും നിരാശരാക്കാതിരിക്കുകയും ചെയ്യുന്ന ദൈവത്തോട് “അതേ…” എന്നു പറയുവാനുള്ള ധൈര്യം വിശുദ്ധൻ നമുക്കേവർക്കും നല്കുമാറാകട്ടെ.”Read More