സഭാവാര്‍ത്തകള്‍ – 21 .07. 24

സഭാവാര്‍ത്തകള്‍ – 21 .07. 24

വത്തിക്കാൻ വാർത്തകൾ

 

സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്നാണെന്ന് കുട്ടികളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ.

വത്തിക്കാൻ : വത്തിക്കാന്റെ വിവിധ ഓഫീസുകളില്‍ സേവനമനുഷ്ഠിക്കുന്ന ആശ്രിതരുടെ മക്കള്‍ക്കായി ഒരുക്കിയ ‘കുട്ടികളുടെ വേനല്‍ക്കാല’ക്യാമ്പില്‍ ഫ്രാന്‍സിസ് പാപ്പായെത്തി. സംഘാടകര്‍ക്കും കുട്ടികള്‍ക്കും ഏതാനും രക്ഷാകര്‍ത്താക്കള്‍ക്കുമൊപ്പം പ്രാര്‍ത്ഥിച്ചും, സംവദിച്ചും സമയം ചിലവഴിച്ച പാപ്പാ, തന്റെ ബാല്യകാലസ്മരണകള്‍ പങ്കുവയ്ക്കുകയും, സമാധാനസ്ഥാപനത്തിന്റെ പ്രാധാന്യം, ജൂബിലി ആഘോഷം, കുടുംബത്തിന്റെ പ്രാധാന്യം, തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. സഹോദരങ്ങള്‍ തമ്മിലും, കുടുംബത്തിലും വഴക്കുകളുണ്ടാകുമ്പോള്‍, അവ കഴിയുന്നതും വേഗം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു. ഒരിക്കലും സംഘര്‍ഷമനോഭാവത്തോടെ ഉറങ്ങാന്‍ പോകരുതെന്ന് പാപ്പാ കുട്ടികളോട്  പറഞ്ഞു.
.
ചെറുപ്പത്തില്‍ പാപ്പായ്ക്ക് പ്രിയപ്പെട്ട പോരാളികള്‍ ആരായിരുന്നുവെന്ന ഒരു കുട്ടിയുടെ ചോദ്യത്തിന്, അവര്‍ തന്റെ മാതാപിതാക്കളായിരുന്നുവെന്ന് പാപ്പാ മറുപടി നല്‍കി. തന്റെ ബാല്യകാലസ്മരണകള്‍ കുട്ടികളോട് പങ്കുവച്ച പാപ്പാ, മാതാപിതാക്കളും കുടുംബവും നമ്മെ വളരാന്‍ സഹായിക്കുന്നവരാണെന്ന് ഓര്‍മ്മിപ്പിച്ചു.

കുട്ടികള്‍ മുത്തശ്ശീമുത്തച്ഛന്മാര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിലൂടെ അവരില്‍നിന്ന് അനേകകാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുമെന്ന കാര്യം ഫ്രാന്‍സിസ് പാപ്പാ, പ്രത്യേകം എടുത്തുപറഞ്ഞു.

 

അതിരൂപത വാർത്തകൾ

കെആര്‍എല്‍സിസി (കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) ജനറല്‍ അസംബ്ലി സമാപിച്ചു.

കൊച്ചി : കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) 43-ാം ജനറല്‍ അസംബ്ലി ജൂലൈ 12, 13, 14 തീയ്യതികളില്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ നടന്നു.. മതബോധനവും മാധ്യമങ്ങളും സമുദായ ശക്തികരണത്തിന് എന്നതായിരുന്നു ത്രിദിന ജനറല്‍ അസംബ്ലിയുടെ പ്രധാന ചര്‍ച്ചാവിഷയം.

ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10:30 ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അസംബ്ലി ഉദ്ഘാടനം ചെയ്തു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ . വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാന്‍ ബിഷപ്പ് ഡോ. ആന്റണി വാലുങ്കലിന് സമ്മേളനത്തില്‍ ആദരവ് നല്‍കി.. കേരളത്തിലെ 12 ലത്തീന്‍ രൂപതകളുടെ മെത്രാന്മാരും വൈദിക പ്രമുഖരും അല്മായ നേതാക്കളും ഈ ത്രിദിന ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തു.

 

വൈപ്പിൻ BCC എട്ടാം ഫൊറോന അഗാപേ മഹോത്സവം

കൊച്ചി  : വരാപ്പുഴ അതിരൂപതയിലെ വൈപ്പിൻ ഫെറോനയിൽ 14 ഇടവക കേന്ദ്രസമിതി യൂണിറ്റുകളിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സംഗമം ജൂലൈ 14-ാംതീയതി ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 6 മണി വരെ പെരുമ്പിള്ളി ഹോളിഫാമിലി കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ഉച്ചയ്ക്ക് 2.30ന് ആരാധനയും,തുടർന്ന് ബൈബിൾ പ്രതിഷ്ഠയും അതിനുശേഷം കാര്യപരിപാടികളും നടത്തപ്പെടുകയുണ്ടായി. വരാപ്പുഴ അതിരൂപത ചാൻസലർ റവ. ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനവും,വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ആൻറണി വാലുങ്കൽ മുഖ്യപ്രഭാഷണവും, അതിരൂപത BCC ഡയറക്ടർ റവ.ഫാ.യേശുദാസ് പഴമ്പിള്ളി സെമിനാറും നയിക്കുകയുണ്ടായി. ഫെറോന ഡയറക്ടർ റവ.ഫാ.സെബാസ്റ്റിൻ ഒളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

 


Related Articles

വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്

വരാപ്പുഴ അതിരൂപതയിൽ നിന്നും (അന്ന് വികാരിയത്ത്) ജന്മമെടുത്ത “സത്യനാദ കാഹളം” എന്ന ദ്വൈവാരിക പുറത്തിറക്കിയിട്ട് ഒക്ടോബർ 12-ന് 145 വർഷം തികയുകയാണ്. കൊച്ചി : ഫാ. മർസലിനോസ്

കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു

കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു   കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത

സഭാവാര്‍ത്തകള്‍ – 02.06.24

സഭാവാര്‍ത്തകള്‍ – 02.06.24 വത്തിക്കാന്‍ വാര്‍ത്തകള്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസ് വിശുദ്ധ പദവിയിലേക്ക് 2020 ല്‍ അസ്സിസിയില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഇറ്റാലിയന്‍ കൗമാരക്കാരനായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<