ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ

(1868 – 1897 )

 

ഇറ്റലിയിലെ മോണ്ടോവിയിൽ 1826 ജനുവരി 26 – നു ജനിച്ച ലേയണാർഡ് മെലാനോ ഓഫ് സെൻറ് ലൂയിസ് ഓ സി ഡി 1851ഇൽ ആലപ്പുഴയിലെത്തി. വരാപ്പുഴ പള്ളിവികാരി, വരാപ്പുഴ സെമിനാരി റെക്ടർ എന്നീ ചുമതലകൾക്കു ശേഷം ചാത്യാത്ത് പള്ളി വികാരി ആയിരിക്കെ 1868 ജൂലൈ 24ന് വരാപ്പുഴയുടെ കോ – അഡ്ജുത്തോർ വികാരി അപ്പോസ്തലികയും തുർക്കിയിലെ ഒളിമ്പ്‌സ്‌ എന്ന സ്ഥാനിക രൂപതയുടെ 7 – മത്തെ മെത്രാനും ആയി നിയമിതനായി. 1868 നവംബർ 15നു വരാപ്പുഴ കത്തീഡ്രലിൽ വച്ച്മൈസൂർ വികാരി അപ്പോസ്തലികയായിരുന്ന ഷാർബോണോക്‌സ് പിതാവിൽ നിന്നും മെത്രാഭിഷേകം സ്വീകരിച്ചു.കോ-അഡ്ജുത്തോർ വികാരി അപ്പോസ്തലിക പദവിയിൽ നിന്നും നാലാമത്തെ വികാരി അപ്പസ്തോലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട മെത്രാനാണ് അദ്ദേഹം

വരാപ്പുഴയിൽ അടക്കം ചെയ്യപ്പെട്ട അവസാനത്തെ മെത്രാപ്പോലീത്ത ലെയോണാർഡ് മെല്ലാനോ പിതാവ് 1897 ഓഗസ്റ്റ് 19- നു മഞ്ഞുമ്മൽ വച്ചു ദിവംഗതനാകുകയും വരാപ്പുഴയിൽ സംസ്കരിക്കുകയും ചെയ്തു. ‘വരാപ്പുഴ അതിരൂപതയുടെ, കേരള സഭയുടെ ആദ്യ മെത്രാപ്പോലീത്തയായ ലെയോണാർഡ് മെല്ലാനോ പിതാവ് ദിവംഗതനായിട്ട് 2022-ൽ 125 – വർഷം തികയുകയാണ്..

1851 ഓഗസ്റ്റ് 31 – നു വരാപ്പുഴയിലെത്തുകയും നീണ്ട 46 വർഷക്കാലം കേരളസഭയ്ക്കായി ജീവിക്കുകയും ചെയ്ത പിതാവ്, ഒന്നാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കുകയും സുറിയാനിക്കാർക്ക് തൃശൂർ, കോട്ടയം വികാരിയത്തുകൾ അനുവദിക്കുകയും ചെയ്തു.   3 രൂപത സിനഡുകളും സാമന്തരൂപതകളെയും ചേർത്തു ഒരു പ്രൊവിൻഷ്യൽസിനഡും നടത്തി രൂപപ്പെടുത്തിയതാണ് ഇന്നത്തെ കേരളകത്തോലിക്കാസഭ.

മഞ്ഞുമ്മൽ കർമ്മലീത്ത സഭയെ നനച്ചുവളർത്തിയതും ബച്ചിനെല്ലി പിതാവ് സ്ഥാപിച്ച പള്ളിക്കൂടങ്ങളെ പള്ളി സ്കൂളുകൾ ആയി ഉയർത്തിയതും മെലാനോ പിതാവാണ്. കർമ്മലീത്തസഭയുടെ നവീകരണത്തിന് നേതൃത്വം നല്കിയ ആവിലായിലെ അമ്മത്രേസ്യയ്ക്കു വിശുദ്ധ യൗസേപ്പിതാവിനോടുണ്ടായിരുന്ന ഭക്തിനിമിത്തം, വിശുദ്ധനെ കർമ്മലീത്തസഭയുടെ പ്ര ത്യേക മദ്ധ്യസ്ഥനായി തെരഞ്ഞെടുത്തു. അതിനാൽ കത്തീഡ്രൽ ദൈവാലയമായ വരാപ്പുഴ മൗണ്ട് കാർമ്മൽ ദൈവാലയത്തിന്റെ പേരിനോടുകൂടെ വിശുദ്ധ യൗസേപ്പിതാവിന്റെ പേരുകൂടി മെല്ലാനോ പിതാവ് കൂട്ടിച്ചേർത്തു”.

മെല്ലാനോ പിതാവിന്റെ കാലത്ത് ആരംഭിച്ച മഞ്ഞുമ്മൽ സഭയിലെ അംഗങ്ങളായ ഫാ. ലൂയിസ് വൈപ്പിശ്ശേരി, ഫാ. മൈക്കിൾ പുത്തൻപറമ്പിൽ, ഫാ. പൊലിക്കാർപ് കടേപ്പറമ്പിൽ എന്നി വരാണ് കേരളകത്തോലിക്കാസഭയിൽ ആദ്യമായി ബൈബിൾ പുതിയനിയമം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. 1894 മുതൽ മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ ഗ്രന്ഥം 1905 ലാണ് അച്ചടിക്കപ്പെട്ടത്….

കടപ്പാട്  : മാനിഷാദ്  മട്ടയ്ക്കൽ


Related Articles

‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’  എന്ന കല്പന ഇറക്കിയത്  വി. ചാവറ അച്ചനല്ല ! എങ്കിൽ പിന്നെ ആരാണ്  ???

  (2021 ജൂൺ 1 – ആം തീയതി D C F  Kerala എന്ന ഫേസ് ബുക്ക് പേജിൽ  “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം.     സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<