ഒന്നാം ഫെറോന മതബോധന  മേഖലാ ദിനം – IGNITE-2022. -m

ഒന്നാം ഫെറോന മതബോധന  

മേഖലാ ദിനം – IGNITE-2022.

കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല ദിനാഘോഷം വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. തേവര സെന്റ് ജോസഫ് ദൈവാലയത്തിൽ വെച്ച് നടന്ന ആഘോഷത്തിന് ഒന്നാം മേഖല ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈക്കൂട്ടത്തിൽ അധ്യക്ഷം വഹിച്ചു. സെന്റ് ജോസഫ് പള്ളി വികാരി റവ. ഫാ. ജോജി കുത്തുകാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊമോട്ടർ രാജേഷ്, അധ്യാപക പ്രതിനിധി സിജോയ് എന്നിവർ ആശംസ പ്രസംഗം നടത്തി. മേഖല കൺവീനർ ഡിലീഷ ജോൺ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ലിസ തോമസ് വാർഷിക റിപ്പോർട്ടും, ട്രെഷറർ ലിജിൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. റവ. ഫാ. വിബിൻ ചൂതംപറമ്പിൽ മതധ്യാപകർക്കായി ക്ലാസ്സ്‌ നയിച്ചു. മതബോധന കമ്മീഷൻ സെക്രട്ടറി ജോസ്, പ്രൊമോട്ടർ സേവ്യർ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രൊമോട്ടർമാരായ ജോസഫ് ക്ലമന്റ്, സി. ആശ്രിത, സി. അതുല്യ, മേരി ഹസീന, അദ്ധ്യാപകരായ റെക്സ് ആന്റണി, റോമി പീറ്റർ, സിജോ, റോസി ജോർജ്, സ്മിത, തേവര യൂണിറ്റിലെ പി. ടി. എ. അംഗങ്ങൾ, അധ്യാപകർ ചടങ്ങിന് നേതൃത്വം നൽകി. മേഖലയിൽ 25 വർഷം സേവനം അനുഷ്ടിച്ച അദ്ധ്യാപകരായ ലീലാമ്മ, ജെസ്സി, സൈറസ്, റെക്സൺ,മേഖല ദിനത്തിന് പേര് നിർദ്ദേശിച്ച ജെസ്സി പോൾ ടീച്ചർ എന്നിവരെയും ആദരിച്ചു…


Related Articles

“സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ” അതിരൂപതാതല പ്രവർത്തന ഉദ്ഘാടനംകലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു.

മണ്ണിലും മട്ടുപ്പാവിലും കൃഷി ഉദ്ഘാടനം ചെയ്തു. കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.   കൊച്ചി :  എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത

Woman Icon award ന്  ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ  ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി

Woman Icon award ന്  ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ  ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി.   കൊച്ചി : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സിയുടെ കീഴിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<