കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.

കെസിബിസിയുടെ

നേതൃത്വത്തിൽ വല്ലാർപാടം

ബസിലിക്കയിൽ    മണിപ്പൂര്‍

ജനതയ്ക്ക് വേണ്ടി

പ്രാർത്ഥനയും മെഴുകുതിരി

പ്രദക്ഷിണവും നടത്തി.

കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊ­ണ്ട്‌ ജൂൺ  7 വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ തീർത്ഥാടന ബസലിക്ക ദൈവാലയത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശ്വാസത്തിന്റെ പേരിൽ ഭാരതത്തിൽ ആരും ആക്രമിക്കപ്പെടാൻ പാടില്ലെന്ന് പ്രാർത്ഥനാ യജ്ഞത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു. മതവിശ്വാസത്തിന്റെ പേരിൽ ജനം വേട്ടയാടപ്പെടുന്നത് മതേതരരാജ്യത്ത് അപലപനീയമാണ്. ഭാരതത്തിന്റെ മഹനീയമായ മതേതര സംസ്കൃതിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് മണിപ്പുരിൽനിന്നു കേൾക്കുന്നത്. രാജ്യത്തു സമാധാനവും സൗഹാർദവും ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കാനുള്ള വലിയ കടമ ഭരണകൂടം മറക്കരുതെന്നും മാർ ക്ലീമിസ് ഓർമിപ്പിച്ചു.സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി പ്രാർത്ഥന നയിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രസംഗിച്ചു. പ്രാർത്ഥനയിലും മെഴുകുതിരിയേന്തിയുള്ള പ്രദക്ഷിണത്തിലും കേരളസഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പങ്കുചേർന്നു.

 

 


Related Articles

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ   കൊച്ചി : ലത്തീൻ സഭയിലെ യുവജനങ്ങളുടെ സമഗ്രവികസനത്തിനും സമുദായത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും വേണ്ടി പോരാടുന്ന കെ.സി.വൈ.എം

ലൂർദ് ആശുപത്രിയിൽ നവീകരിച്ച ഹോം കെയർ സേവനം ഫ്ലാഗ് ഓഫ് ചെയ്തു

ലൂർദ് ആശുപത്രിയിൽ നവീകരിച്ച ഹോം കെയർ സേവനം ഫ്ലാഗ് ഓഫ് ചെയ്തു.   കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ നവീകരിച്ച ഹോം കെയർ സേവനം “ലൂർദ്

കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി

കൊച്ചി  : മതമേധാവികളുമായി ചർച്ച നടത്തി ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<