ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.

ക്രൈസ്തവര്‍ അടക്കമുള്ള

ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം

തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ

ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.

കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നത് തടയണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തി തള്ളി. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രമെന്ന സംഘടന നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തള്ളിയത്. ഹർജി ഏതെങ്കിലും തരത്തിലുള്ള പഠനമോ പരിശോധനകളോ നിയമപരമായ സാദ്ധ്യതകളോ വിലയിരുത്താതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. തീവ്ര ഹിന്ദുത്വ നിലപാടിലൂടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അഭിഭാഷകൻ ആർ. കൃഷ്ണരാജാണ് ഹര്‍ജ്ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്. പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപം നൽകിയ ഫണ്ടിലേക്ക് ഒരുമാസത്തിനകം നൽകണം.

സാമൂഹ്യ-സാമ്പത്തിക സ്ഥിതി കണക്കിലെടുത്താൽ മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാൻ കഴിയില്ലെന്നും പട്ടിക ജാതിയിൽ നിന്നുള്ള പരിവർത്തിതർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുമെന്നു ഹർജിക്കാർ വാദിച്ചു. സവർണ വിഭാഗങ്ങൾക്ക് സംവരണം ലഭ്യമല്ലെങ്കിലും അവർ മുസ്ളിം മതമോ ക്രിസ്തുമതമോ സ്വീകരിച്ചാൽ സംവരണത്തിന് അർഹരാകുന്ന സ്ഥിതിയുണ്ട്. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുമായി താരതമ്യം ചെയ്താൽ മുസ്ളിങ്ങളോ ക്രിസ്ത്യാനികളോ പിന്നാക്ക വിഭാഗങ്ങളല്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ഭരണഘടന, മറ്റു നിയമങ്ങൾ, സുപ്രീം കോടതി വിധികൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ- പട്ടികജാതി-പട്ടിക വർഗ- പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിച്ചതെന്നും സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇതിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു.

കടപ്പാട് : പ്രവാചകശബ്ദം


Related Articles

വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്

വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്.   കൊച്ചി :കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ നിയമ ബോധവൽക്കരണ കൺവെൻഷനിൽ മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കോളേജ്

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും

പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി

പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഇടവക മതബോധന വിഭാഗത്തിൻ്റെയും മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<