ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ ചുവന്ന ആഴ്ച.

ക്രൈസ്തവർക്ക്

നേരെയുള്ള

അക്രമങ്ങൾക്കെതിരെ

ചുവന്ന ആഴ്ച.

 

ബ്രസീലിലെ ക്രിസ്തുവിന്റെ രൂപം ചുവന്ന വെളിച്ചത്തിൽ

വത്തിക്കാന്‍ : ലോകമെമ്പാടും വിവിധ രാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രകടനവുമായി എയ്‌ഡ്‌ റ്റു ചർച്ച് ഇൻ നീഡ്, “ക്ലേശിക്കുന്ന സഭകയ്ക്കുള്ള സഹായം” എന്ന സംഘടന.

ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ പല രാജ്യങ്ങളിലും, നവംബർ 17 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ദേവാലയങ്ങളും പ്രധാനപ്പെട്ട ചില സ്ഥാപങ്ങളും ചുവന്ന വെളിച്ചം ഉപയോഗിച്ച് പ്രകാശിപ്പിക്കും. ലോകത്ത് മതസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെക്കുറിച്ചും, ഇപ്പോഴും നിരവധി രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു പ്രചാരണം നടത്തുക.

2015 ഒക്ടോബറിൽ ബ്രസീലിൽ റിയോ ഡി ജനൈറോയിലുള്ള ക്രിസ്തുവിന്റെ കൂറ്റൻ പ്രതിമ ചുവന്ന പ്രകാശത്തിൽ തെളിച്ചാണ് ആദ്യമായി ഇതുപോലെ ഒരു പ്രചാരണമാർഗ്ഗം ആരംഭിച്ചത്.

ഓസ്ട്രേലിയ, ഫിലിപ്പീൻസ്, ഇംഗ്ലണ്ട്, യൂറോപ്പിലെ വിവിധ രാജ്യങ്ങൾ തുടങ്ങി ലോകത്തെമ്പാടും മതസ്വാതന്ത്രത്തിനായുള്ള ഈ പ്രതിഷേധപ്രചാരണം ആരംഭിച്ചിട്ടുണ്ട്.


Related Articles

ഭൂമിയെ രക്ഷിച്ചാല്‍ സന്തോഷമായി ജീവിക്കാം!

“ഭൂമിയെ രക്ഷിക്കാനും സന്തോഷമായി ജീവിക്കാനും” – പാപ്പാ ഫ്രാന്‍സിസിന്‍റെ ഹരിതാക്ഷരങ്ങള്‍ – ദിയാന്‍ സോള്‍ദാത്തിയുടെ ഗ്രന്ഥത്തിന് പാപ്പാ കുറിച്ച ആമുഖത്തിലെ ചിന്തകള്‍ : – ഫാദര്‍ വില്യം

Archbishop Leopoldo Girelli new Nuncio to India

Archbishop Leopoldo Girelli new Nuncio to India Bangalore 13 March 2021 (CCBI): His Holiness Pope Francis has appointed Most Rev.

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ

വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ   വത്തിക്കാന്‍  : മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് പാപ്പയുടെ സന്ദേശം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<