തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി
തീരസംരക്ഷണ സമിതി
ആക്ഷൻ കൗൺസിൽ
നിവേദനം നൽകി.
കൊച്ചി : നായരമ്പലം പഞ്ചായത്തിലെ തീരദേശ മേഖലയിലെ തകർന്ന് കിടക്കുന്ന സീവാളും, പുലിമുട്ടുകളും ചെല്ലാനം മോഡൽ പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരസംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ നിവേദനം നൽകി.
നായരമ്പലം ഗ്രാമപഞ്ചായത്തിലെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ യുള്ള സീവാളും, പുലിമുട്ടുകളും ഓഖി കടലാക്രമണത്തിൽ തകർന്ന് കിടക്കുകയാണ്. ഇത് മൂലം എല്ലാ വർഷവും ഉണ്ടാവുന്ന കടലാക്രമണത്തിൽ വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ ഉണ്ടാവുന്നത് പതിവാണ്. നിരവധി തവണ MLA യോടും പഞ്ചായത്ത് അധികാരികളോടും പരാതി പറഞ്ഞിരുന്നെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് തീരദേശ വാസികളുടെ ജീവൻ രക്ഷിക്കുന്നതിനായി ചെല്ലാനം മോഡൽ ടെട്രാ പോഡ് ഉപയോഗിച്ച് സീവാളും, പുലിമുട്ടുകളും നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നായരമ്പലം ഗ്രാമപഞ്ചായത്തിലും, വില്ലേജ് ഓഫീസിലും തീര സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ ന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. വാടേൽ സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡെന്നി മാത്യു, സാൻജോപുരം പള്ളിവികാരി ഫാ. ജെയിംസ്, വാടേൽ പള്ളി സഹവികാരി ഫാ. ജിലു ജെയിംസ്, കൺവീനർ ബിജു എന്നിവർ നേതൃത്വം നൽകി. നായരമ്പലം ഗ്രാമപഞ്ചായത്തിലും വില്ലേജ് ഓഫീസർക്കും ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ലും പിഡബ്ല്യുഡി ഓഫീസിലും നിവേദനം സമർപ്പിച്ചു. ഇതിന് ഒരു തീരുമാനം എടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.
Related
Related Articles
കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?
കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ? കൊച്ചി : പഞ്ചായത്തിരാജ് /
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില് റോഡ്
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്കൂള്‍ റോഡിന്
ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.
ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു. കൊച്ചി : കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപത സമിതിയുടെ കീഴിലുള്ള തൊഴിലാളി