ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി :

ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

 

കൊച്ചി : മുംബൈ ബാന്ദ്രെ ഹോളിഫാമിലി ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യുട്ട്  വൈദീകൻ ഫാ. സ്റ്റാൻസ്വാമി തന്റെ ജീവിതം മുഴുവൻ പാവപ്പെട്ടവരുടെയും ആദിവാസികളുടെയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ചെലവഴിച്ച മനുഷ്യസ്നേഹി ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. 84 വയസുകാരനായ ഫാ. സ്റ്റാൻസ്വാമി ഈശോ സഭാ അംഗമായിരുന്നു.  മാവോയിസ്റ്റ് ബന്ധം ആരോപിച്ചു അദ്ദേഹത്തെ അറസ്റ്റു ചെയ്തെങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ അന്വഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹം ചികിത്സക്കായി ആശുപത്രിയിൽ ആയിരുന്നപ്പോഴാണ് അന്ത്യം സംഭവിച്ചത്. സാമൂഹ്യപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്ന അദ്ദേഹത്തിന്റെ മരണം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സമൂഹത്തിലെ നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തിയ ഫാ. സ്റ്റാൻസ്വാമിക്കു നീതി ലഭിച്ചോ എന്ന ഒരു ചോദ്യം സമൂഹ മനസാക്ഷിയിൽ അവശേഷിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 


Related Articles

ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍

    ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍ കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍റെ (ICPA ) വജ്രജൂബിലി ആഘോഷങ്ങളും, ദേശീയ കണ്‍വെന്‍ഷനും പുരസ്ക്കാരസമര്‍പ്പണവും,  സെപ്റ്റംബര്‍  22

ആത്മീയതയാണ് കുടുംബജീവിതത്തിൻ്റെ കരുത്ത് : മോൺ . മാത്യു ഇലഞ്ഞിമിറ്റം

കൊച്ചി :  കുടുംബജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആത്മീയതയാണ് എന്നും പ്രാർത്ഥനയെ മാറ്റിവെച്ചുകൊണ്ടുള്ള ജീവിതത്തെ പറ്റി ഒരു ക്രിസ്‌തീയ വിശ്വാസിക്ക് ചിന്തിക്കാനാകില്ലെന്നും വരാപ്പുഴ അതിരൂപത

ചന്ദ്രനെ തൊട്ടില്ല

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിൻറെ അവസാന ഘട്ടം വരെ എത്തിയെങ്കിലും തുടർന്ന് സിഗ്‌നൽ നഷ്ടമായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<