സഭാവാര്‍ത്തകള്‍ – 24. 03. 24

സഭാവാര്‍ത്തകള്‍ – 24. 03. 24

 

വത്തിക്കാൻ വാർത്തകൾ 

ദരിദ്രരോടും, അവകാശങ്ങള്‍ നിഷേധിക്കപ്പടുന്നവരോടും ചേര്‍ന്ന് നില്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാൻ സിറ്റി : ബ്രസീല്‍ മെത്രാന്‍ സമിതിയുടെ സാമൂഹിക-പരിവര്‍ത്തന പ്രവര്‍ത്തനത്തിനായുള്ള അജപാലന കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ആറാം ‘ബ്രസീലിയന്‍ സാമൂഹ്യവാരം’ പരിപാടിയില്‍ സമൂഹത്തില്‍ തഴയപ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത പാപ്പാ ആവര്‍ത്തിച്ചു.

ഭൂമി, പാര്‍പ്പിടം, ജോലി എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ദരിദ്രരായ ആളുകളെയും, അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമുള്ളവരുടെയും കൂടെ നില്‍ക്കണമെന്നും പാപ്പാ പറഞ്ഞു. രാഷ്ട്രത്തിന്റെ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍, യഥാര്‍ത്ഥ ജനകീയ പങ്കാളിത്തമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു പുതിയ സമ്പദ് വ്യവസ്ഥയും, ജനാധിപത്യ മൂല്യങ്ങളുടെ പുനരുജ്ജീവനവും അടിസ്ഥാനമാക്കപ്പെടണമെന്നും പാപ്പാ നിര്‍ദേശിച്ചു.

അതിരൂപത വാർത്തകൾ

ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍  ലോപ്പസിന്റെ 20-ാം ചരമവാര്‍ഷികം ആചരിച്ചു.

കൊച്ചി :  ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍  ലോപ്പസിന്റെ 20-ാം ചരമവാര്‍ഷികാചരണം മാതൃ ഇടവക ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ മാര്‍ച്ച് 19,20 തീയതികളിലായി ആചരിച്ചു.. മാര്‍ച്ച് 20-ന് വൈകിട്ട് 5-ന് ഇടവകപള്ളിയില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിയില്‍ അതിരൂപതയിലെ വൈദികര്‍ സഹകാര്‍മികരായി.

വരാപ്പുഴ അതിരൂപത അഡ്മിനിസ്‌ട്രേറ്ററും ദീര്‍ഘകാലം വികാരി ജനറാലും ജുഡീഷ്യല്‍ വികാറും എറണാകുളം ജനറല്‍ ആശുപത്രി ചാപ്ലയിനുമായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ജീവിച്ചിരിക്കേ തന്നെ വിശുദ്ധജീവിതം നയിച്ചവൈദീകനാണ്‌.
അദ്ദേഹത്തിന്റെ മരണാനന്തരം  19 വര്‍ഷങ്ങള്‍ക്കുശേഷം 2023 ജൂണ്‍ മാസം മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തുന്നതിന് വത്തിക്കാനിലെ വിശുദ്ധര്‍ക്കുള്ള കാര്യാലയത്തില്‍നിന്നും അനുമതി ലഭിച്ചു. 2023 ജൂലൈ 19-ന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ദൈവാലയത്തില്‍വച്ച് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. തികച്ചും മനുഷ്യസ്‌നേഹിയായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ജീവിതകാലത്തുതന്നെ കേരള വിയാനിയെന്നാണറിയപ്പെട്ടിരുന്നത്.

 

ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് ലോഗോ പ്രകാശം ചെയ്തു.

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ മതബോധന കമ്മീഷന്റെ പ്രഥമ ഡയറക്ടറായിരുന്ന ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസിന്റെ നാമധേയത്തില്‍ 2025 ജൂബിലി വര്‍ഷത്തില്‍ നടത്തുന്ന ബൈബിള്‍ ക്വിസിന്റെ ലോഗോ വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു.

ഈ വര്‍ഷത്തെ പഠനഭാഗം
വി. മാര്‍ക്കോസ്, വി. ലൂക്കാ സുവിശേഷങ്ങള്‍

ഒന്നാം സമ്മാനം  – ഹോളി ലാൻഡ് ട്രിപ്പ്‌
രണ്ടാം സമ്മാനം  – രണ്ട് ലാപ്ടോപ്
മൂനാം സമ്മാനം –  വേളാങ്കണ്ണിയിലേക്കുള്ള തീർത്ഥയാത്ര

 

 


Related Articles

*സഭാവാര്‍ത്തകള്‍ – 03.12. 23

*സഭാവാര്‍ത്തകള്‍ – 03.12. 23   വത്തിക്കാൻ വാർത്തകൾ   ‘മുഖമില്ലാത്തവരുടെ മുഖം’ : സിനിമയ്ക്ക് പാപ്പായുടെപ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാന്‍ സിറ്റി : 2023 നവംബര്‍ 13 ന്

മൺമറഞ്ഞ് നീതി; കൺനിറഞ്ഞ് നാരി

കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ അപകടമാംവിധം നിലനിന്നിരുന്ന

ചന്ദ്രനെ തൊട്ടില്ല

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിൻറെ അവസാന ഘട്ടം വരെ എത്തിയെങ്കിലും തുടർന്ന് സിഗ്‌നൽ നഷ്ടമായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<