4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ്

ഓഫീസ് തൃശൂർ  ജറുസലെം

ധ്യാനകേന്ദ്രത്തിൽ തുറന്നു.

 

തൃശൂർ  :  ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു. ചടങ്ങിൽ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ: ജോ പാച്ചേരി CMI, ഫിയാത്ത് മിഷൻ പ്രതിനിധികളായ പോളി തോമാസ് , ബൈജു , തോമാസ് , ഷാജി, ജെയ്സൻ നിലമ്പൂർ, GGM കോർഡിനേറ്റർ സിജോ ഔസേപ്പ് മറ്റ് ഫിയാത്ത് മിഷൻ ശുശ്രൂഷകരും സന്നിഹിതരായിരുന്നു.

മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് GGM മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിലാണ് 5 ദിവസങ്ങളിലായിട്ടുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മിഷൻ എക്സിബിഷൻ , മിഷൻ ധ്യാനം, മിഷൻ ഗാതറിംഗുകൾ, മിഷൻ സെമിനാർ , നൈറ്റ് വിജിൽ , ബിഷ്പ്സ് മീറ്റ് തുടങ്ങി വിപുലമായ മിഷൻ പരിപാടികളാണ് 4-ാമത് മിഷൻ കോൺഗ്രസിൽ സംഘടിപ്പിച്ചിരിക്കുന്നത്.

 

Prince Davis Thekkudan
Media Support
Fiatmission
9847599096


Related Articles

സെമിത്തേരിയുടെ ഒരു ഭാഗം റോഡ് വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.

സെമിത്തേരിയുടെ ഒരു ഭാഗം റോഡ്  വികസനത്തിനായി വിട്ടുകൊടുത്ത് മാതൃകയായി കോതാട് തിരുഹൃദയ ഇടവക.   കൊച്ചി : കോതാട്- ചേന്നൂർ പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി സെമിത്തേരിയുടെ വലിയൊരു

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കൊച്ചി  : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു.

          വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു. കൊച്ചി :  വരാപ്പുഴ അതിരൂപത സി. ല്‍.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<