ആത്മ വിശുദ്ധികരണത്തിന്റെ കാലഘട്ടമാണ് നോമ്പുകാലം: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ആത്മ വിശുദ്ധികരണത്തിന്റെ

കാലഘട്ടമാണ് നോമ്പുകാലം:

ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ വിശുദ്ധികരണ വർഷമായി ആചരിക്കുന്ന ഈ വർഷത്തിലെ നോമ്പുകാലം ഏറെ പ്രാധാന്യമുള്ളതാണെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വ്യക്തികളും കുടുംബങ്ങളും വിശുദ്ധീകരിക്കപ്പെടണം. കുടുംബങ്ങളിൽ ഒരുമിച്ചുള്ള പ്രാർത്ഥനയും കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള ഭക്ഷണവും ഹൃദയം തുറന്നുള്ള സംസാരവും ഉണ്ടാകണം. ആത്മപരിത്യാഗവും ദാനധർമ്മങ്ങളും പ്രാർത്ഥനയും ഈ നോമ്പു കാലഘട്ടത്തെ കൂടുതൽ ധന്യമാക്കും.
എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന വിഭൂതി ബുധനാഴ്ചത്തെ തിരുകർമ്മങ്ങൾക്ക് ആർച്ച്ബിഷപ്പ് നേതൃത്വം നൽകി. വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ചാൻസിലർ ഫാ.എബിജിൻ അറക്കൽ, കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ, ഫാ. ആന്റണി കോച്ചേരി, ഫാ. ഡിനോയ് റിബേര, ഫാ. ഇമ്മാനുവൽ പനക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.


Related Articles

തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ്

തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ് കൊച്ചി : തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത്

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം

വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം.   കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുകര്‍മത്തില്‍ വരാപ്പുഴ

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<