ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ
സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു . ഈ കഴിഞ്ഞദിവസം ഉത്തർപ്രേദേശിൽ ജാൻസിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത് .

രണ്ടു സന്യാസിനികളും അവരോടൊപ്പം രണ്ടു സന്യാസാർത്ഥികളും ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു കൂട്ടം ആളുകൾ അവരുടെ യാത്ര തടസപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രെമിക്കുകയും ചെയ്‌തു . തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ് ഈ നാല് കന്യാസ്ത്രികളൂം.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വതന്ത്രിത്തിന് മേലുളള കടന്നുകയറ്റമാണ് ഈ സംഭവം. ഇന്ത്യയിൽ എവിടെയും യാത്രചെയ്യാനും സ്വന്തം മത വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശത്തെയും നിഷേധിക്കുന്നതാണ് ഇത് .

സ്ത്രീകൾ ആണെന്നുള്ള പരിഗണന പോലും നൽകാതെ ജനക്കൂട്ട വിചാരണക്ക് അവരെ വിട്ടുകൊടുത്തത് അപലപനീയമാണ് എന്ന് ആർച്ച്ബിഷപ് പറഞ്ഞു . ഈ പ്രശ്നത്തിൽ അടിയന്തിരമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം എന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. .

 


Related Articles

ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം നവംബർ 30-ന് 

ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ സമ്മേളനം നവംബർ 30-ന്  “തെരുവിലേക്ക് ഇറങ്ങുക, കേൾക്കുക, അഭിമുഖീകരിക്കുക, ഒപ്പമായിരിക്കുക” എന്നതാണ് ഈ വർഷത്തെ സമ്മേളന പ്രമേയം.. മുംബൈ: ഇന്ത്യൻ കാത്തലിക്ക്

സഭാവാര്‍ത്തകള്‍ – 10.03.24.

സഭാവാര്‍ത്തകള്‍ – 10.03.24.   വത്തിക്കാൻ വാർത്തകൾ യുവജനങ്ങൾക്ക് നോമ്പുകാല ഉപദേശവുമായി ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ  : ഈ നോമ്പുകാലത്ത്,  പ്രത്യേകമായി  യുവജനങ്ങൾ ധൈര്യപൂർവം, നമ്മെ തടവിലാക്കുന്ന

സഭാ വാർത്തകൾ 26.03.23

സഭാ വാർത്തകൾ 26.03.23 വത്തിക്കാൻ വാർത്തകൾ    പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സിറ്റി :  പരിശുദ്ധ അമ്മയ്ക്ക് സ്വയം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<