കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും

ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട്

പതിനാറാമൻ: ആർച്ബിഷപ് ഡോ. ജോസഫ്

കളത്തിപറമ്പിൽ

കൊച്ചി : കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടേണ്ട പാപ്പയാണ് ബെനഡിക്ട് പതിനാറാമൻ.

സഭയെ എട്ടു വർഷക്കാലമാണ് അദ്ദേഹം ആചാര്യസ്ഥാനത്തു നിന്ന് നയിച്ചത്. എങ്കിലും അതിനും ഏറെ നാളുകൾ മുൻപ് റോമൻ കൂരിയായുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു എന്നുള്ളത് നമുക്കേവർക്കും അറിവുള്ള കാര്യമാണ്.

വി. ജോൺപോൾ രണ്ടാമൻ പാപ്പ കാലം ചെയ്തതിന് തുടർന്ന് ഏപ്രിൽ 19ന് നടന്ന കോൺക്‌ളെവിൽ 115 പേരടങ്ങുന്ന കർദിനാൾ സംഘം ബഹു ഭൂരിപക്ഷത്തോടെ ജോസഫ് രാറ്റ്സിങ്ങർ എന്ന കർദിനാളെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് 265 ആമത്തെ പിൻഗാമിയായി തിരഞ്ഞെടുത്തു.

ഏപ്രിൽ 24ആം തീയതി ബെനഡിക്ട് പതിനാറാമൻ എന്ന നാമം സ്വീകരിച്ചുകൊണ്ട് വിശുദ്ധ പത്രോസിന്റെ ചതുരത്തിൽ തൻറെ ആദ്യ ദിവ്യബലി അർപ്പിച്ചു.
വ്യക്തിപരമായി ഒരടുപ്പം അദ്ദേഹത്തോട് പുലർത്തുവാൻ ആയിട്ട് എനിക്ക് സാധിച്ചത് ഞാൻ കോഴിക്കോട് രൂപതയുടെ അധ്യക്ഷൻ ആയിരുന്ന കാലത്ത് 2011 ഫെബ്രുവരി 22നാണ് പരിശുദ്ധ ബെനഡിക്ട് പതിനാറാമൻ പാപ്പാ എന്നെ പ്രവാസികൾക്കും കുടിയേറ്റക്കാർക്കും ഉള്ള കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിക്കുന്നത്. ആ കാലഘട്ടങ്ങളിലെല്ലാം പരിശുദ്ധ പിതാവിൻറെ ഇടയ ശുശ്രൂഷയിൽ അദ്ദേഹത്തെ സഹായിക്കാൻ എനിക്ക് ലഭിച്ച അവസരത്തെ ഞാൻ വളരെയേറെ വിലമതിക്കുകയും അതൊരു ഭാഗ്യമായി കരുതുകയും ചെയ്യുന്നു. ഏതാനും വർഷക്കാലം പിന്നീട് ഞാൻ റോമിൽ ആയിരുന്നു അതിൽ രണ്ടുവർഷം ബെനിഡക്റ്റ് പതിനാറാമൻ പാപ്പക്ക് ഒപ്പം ആണ് ഞാൻ അവിടെ ആയിരുന്നത്.

2013 ഫെബ്രുവരി 11ന് ലോക ജനതയെ അമ്പരപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻറെ സ്ഥാനത്യാഗ പ്രഖ്യാപനം എന്നെയും ഒത്തിരിയേറെ സ്വാധീനിച്ചു.

ഫെബ്രുവരി 28ന് വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിരമിക്കുന്നു എന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് വത്തിക്കാൻ പൂന്തോട്ടത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാത്തർ എക്ലിസിയെ എന്ന ഭവനത്തിൽ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
അദ്ദേഹത്തിൻറെ ദൈവശാസ്ത്ര പഠനങ്ങൾ സഭയ്ക്ക് വലിയ മുതൽക്കൂട്ടാണ് അദ്ദേഹത്തിൻറെ പുസ്തകങ്ങൾ ഞാൻ ഉൾപ്പെടെയുള്ള എല്ലാ മെത്രാന്മാരും വിശ്വാസികളും താല്പര്യത്തോടെ വായിക്കുന്ന ഒന്നാണ്.

അദ്ദേഹം വളരെ നിർമലമായ വ്യക്തിത്വത്തിന് ഉടമയാണ്. അഗാധമായ പാണ്ഡിത്യവും തെളിമയുള്ള ചരിത്ര ബോധവും അഗാധമായ വിനയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തൻറെ 95 ആമത്തെ വയസ്സിൽ അദ്ദേഹം ഇപ്പോൾ നമ്മിൽ നിന്ന് സ്വർഗ്ഗസമ്മാനത്തിനായി യാത്രയാകുമ്പോൾ കത്തോലിക്കാ സഭ കണ്ടതിൽ വച്ച് ഏറ്റവും പ്രായം കൂടിയ ഒരു പാപ്പയാണ് നമുക്ക് നഷ്ടമാകുന്നത്. ഈ അവസരത്തിൽ ലോകം മുഴുവനും ഉള്ള എല്ലാവരോടും ഒപ്പം അദ്ദേഹത്തിൻറെ ആത്മാവിന്റെ ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.

 


Related Articles

ഇപ്പോൾ കുരിശിങ്കൽ ഇടവകയിലേക്ക് വന്നാൽ പള്ളിപ്പരിസരത്തും റോഡിൻറെ വശങ്ങളിലും വളർന്നു തുടങ്ങിയ വൃക്ഷത്തൈകൾ കാണാം

ഗ്രീൻ മിഷൻ കുരിശിങ്കൽ  കുരിശിങ്കൽ പള്ളിയെന്ന ഞങ്ങളുടെ ഇടവക ദേവാലയം കേരളത്തിലെ തന്നെ പുരാതന ദേവാലയങ്ങളിൽ ഒന്നാണ്. അതിമനോഹരമായ ദേവാലയപരിസരം ഹരിതാഭമാക്കാൻ ഉദ്ദേശിച്ചുകൊണ്ട്  ഫാമിലി യൂണിറ്റ്  സെൻട്രൽ

ഉയർന്ന പിഴ ഉടനില്ല

  നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80ഃ20 അനുപാതം

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി   കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80 : 20 അനുപാതം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<