കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി

കർണാടക റീജിയണൽ യൂത്ത്

കമ്മീഷൻ പ്രസിഡണ്ട് :

വല്ലാർപാടം  സ്വദേശി നെവിൻ

ആന്റണി.ബി

കൊച്ചി : വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഇടവകാംഗവും പനമ്പുകാട് സ്വദേശി ബെന്നി റാഫേൽ പള്ളിച്ചാംപറമ്പിലിന്റെയും മരട് സ്വദേശി ലിസ്സി ജോബ് അറയ്ക്കലിന്റെയും മകൻ നെവിൻ ആന്റണി. ബി കർണാടക റീജിയണൽ കൗൺസിലിൽ ഡിസംബർ 11, 12 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പതിനഞ്ചാം വയസ്സ് മുതൽ ഐ സി വൈ എമ്മിൽ ( I c y m ) അംഗമായ നെവിൻ ആന്റണി, 18-ാം വയസ്സിൽ ബാംഗ്ലൂർ അതിരൂപത യൂത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 5 വർഷം ട്രഷററായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

ബെല്ലാരിയിൽ നടന്ന റീജിയണൽ യൂത്ത് കൺവെൻഷനിൽ (യുവജനോത്സവ – 2019 ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

അടുത്തിടെ ബാംഗ്ലൂർ അതിരൂപതയിൽ നിന്ന് കർണാടക റീജിയണൽ കൗൺസിലിലേക്ക് പുരുഷ പ്രതിനിധിയായി (സ്ഥാനാർത്ഥി) തിരഞ്ഞെടുക്കപ്പെട്ടു.

8-10-1997 ന് കേരളത്തിലെ എറണാകുളത്ത് ജനിച്ച നെവിൻ 11-1-1998-ന് മരടിലെ സെന്റ് മേരീസ് മഗ്ദലീൻ പള്ളിയിൽ വെച്ച് മാമോദീസ സ്വീകരിച്ചു.

സഹോദരി നിവിയ ബെന്നി,

2002 മുതൽ ബാംഗ്ലൂരിലെ രാജരാജേശ്വരി നഗറിൽ സ്ഥിരതാമസമാക്കിയ നെവിൻ ബാംഗ്ലൂർ അതിരൂപതയിലെ ഹോളി നെയിം ഓഫ് ജീസസ് പള്ളി ഇടവകാംഗമാണ്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അവസാന വർഷ വിദ്യാർത്ഥിയാണ്. ഇപ്പോൾ rex roth bosch കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യുന്നു


Related Articles

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ

കുട്ടിക്കും വേണം ചട്ടി

  വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം    കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ  വായനാദിനാചരണം  പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<