ഗാർഹിക തൊഴിലാളികൾ വനിത ദിനം ആഘോഷിച്ചു.

ഗാർഹിക തൊഴിലാളികൾ

വനിത ദിനം ആഘോഷിച്ചു.

 

കൊച്ചി :  കേരള ലേബർ മൂവ്മെന്റ് ( കെ എൽ എം) വരാപ്പുഴ അതിരൂപത സമിതിയുടെ കീഴിലുള്ള തൊഴിലാളി ഫോറങ്ങളിൽ ഒന്നായ കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ. മാർട്ടിൻ അഴിക്കകത്ത് ഉദ്ഘാടനം ചെയ്തു. കെ ഡി ഡബ്ലു എഫ് അതിരൂപത പ്രസിഡന്റ് ശ്രീമതി ഫ്രാൻസിസ്ക്ക ദാസ് അദ്യ ക്ഷയായിരുന്നു. കെ എൽ എം സംസ്ഥാന പ്രസിഡന്റ് ശ്രീ. ബാബു തണ്ണിക്കോട്ട്, കെ ഡി ഡബ്ലൂ എഫ് സംസ്ഥാന പ്രസിഡന്റ് ശ്രീമതി ഷെറിൻ ബാബു, കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ, ജനറൽ സെക്രട്ടറി സജി ഫ്രാൻസിസ് , ആനി ജോഷി, ഷൈലജ, ബിന്ദു കെ.സി, ഫിലോമിന ജോസഫ് , സിന്ധു , ഗ്രേസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗാർഹിക തൊഴിലാളികളുടെ വിവിധ കലാപരിപാടികൾ നടന്നു.


Related Articles

നട്ടം തിരിഞ്ഞു പൊതുജനം

                                   പുതിയ ഗതാഗത നിയമങ്ങളുടെ

കന്യാസ്ത്രീ സമരത്തിന് വിദ്യാർഥികൾ : സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കമ്മീഷൻ.

  എറണാകുളത്ത് വഞ്ചി സ്ക്വയറിൽ ജലന്ധർ വിഷയത്തിൽ കഴിഞ്ഞവർഷം കന്യാസ്ത്രികൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<