ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പൊലീത്തയുടെ ദൈവദാസ പദവിയുടെ ഒന്നാം വാർഷികം നാളെ

കൊച്ചി: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീൻ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസൻ ആയി ഉയർത്തപ്പെട്ടതിന്റെ പ്രഥമ വാർഷികം 2021 ജനുവരി 21ന് ആഘോഷിക്കപ്പെടുന്നു.

അദ്ദേഹത്തിൻറെ 51ആം ചരമവാർഷിക ദിനവും കൂടിയായ അന്നേദിവസം വൈകിട്ട് 5 .30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൃതജ്ഞത ദിവ്യബലി അർപ്പിക്കുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ദിവ്യബലിക്കുശേഷം പ്രാർത്ഥനാ ശുശ്രൂഷയും നടത്തപ്പെടുന്നു.

തുടർന്നും എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 7 നും വൈകുന്നേരം 5. 30 നും ഉള്ള ദിവ്യബലിക്കുശേഷം കബറിടത്തിൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തപ്പെടും എന്ന് കത്തീഡ്രൽ വികാരി മോൺസിഞ്ഞോർ ജോസഫ് പടിയാരംപറമ്പിൽ അറിയിച്ചു.


Related Articles

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

100 ഹെൽപ് ഡെസ്കുകളുമായി ജനങ്ങളോടൊപ്പം ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ കൊച്ചി : കോവിഡിലും കാലാവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ വരാപ്പുഴ അതിരൂപതയുടെ 8 ഫൊറാനകളിലായീ 100 ഹെൽപ് ഡെസ്കുകൾ

ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി

ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി.   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും

ബിസിനസ് താൽപര്യങ്ങളുടെ പേരിൽ  സഭയുടെ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും : കെ.എൽ.സി.എ. 

കൊച്ചി : കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭാവന നൽകുന്ന  വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ  മറൈൻ കോഴ്സുകൾ തുടങ്ങിയതിന് എതിരെ സമാന കോഴ്സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<