നിലനിൽപ്പിനു വേണ്ടി,നിലപാടുകൾക്കെതിരെ

 

കൊച്ചി : പാർശ്വവത്‌കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി
ശബ്ദമുയർത്തുകയും, അവരുടെ നീതിക്കുവേണ്ടി ദിനരാത്രങ്ങൾ
പോരാടുകയും ചെയ്ത ജനസേവകരെ, ഭരണകൂടം തള്ളിപ്പറയുന്നതും
ദ്രോഹിക്കുന്നതുമെല്ലാം ഒരു നിത്യചര്യയാണെന്ന് ചരിത്രം
പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. മയിലമ്മയും ദയാഭായും,
എന്തിന്, നമ്മുടെ രാഷ്ട്രപിതാവ് പോലും, ജനനന്മയ്ക്കായി
നിലകൊണ്ടതിന് അനുഭവിച്ച യാതനകൾ നമുക്ക് വ്യക്തമാണ്.

ദേശദ്രോഹം ആരോപിച്ചു, കോടികൾ കൊയ്യുന്നവരെ പിന്തുണച്ച്,
അഴിമതി പൂണ്ട ഭരണകൂടം, സാമൂഹ്യപ്രവർത്തകരിൽ പലരെയും
തങ്ങളുടെ പിന്തിരിപ്പൻ വിധികൾക്ക്‌ ഇരയാക്കിയിട്ടുണ്ട്. ഈയിടെ
ആ പട്ടികയിൽ ചേർക്കപ്പെട്ടയാളാണ് മലയാളിയായ ജസ്യൂട്ട്
വൈദീകൻ ഫാദർ സ്റ്റാൻ സ്വാമി.
ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനായി
പോരാടുകയും അവരുടെ അവകാശങ്ങളെ ചൂഷണം ചെയ്തിരുന്ന
വൻകിട കോർപ്പേറ്റുകൾക്കെതിരെ സംഘടിക്കാൻ പ്രചോദനം
നൽകുകയും ചെയ്ത സാമൂഹ്യപ്രവർത്തകനായിരുന്നു 83 കാരനായ
ആ വൈദീകൻ.

ഛത്തീസ്ഗഢ് ജാർഖണ്ഡ് മുതയലായ
സംസ്ഥാനങ്ങളിലെ ആദിവാസി യുവാക്കളെ മാവോയിസ്റ്റ് എന്നും
നക്സലൈറ്റ് എന്നും മുദ്രകുത്തി അന്വേഷണയേജൻസികൾ അറസ്റ്റ്
ചെയ്യുന്നത് ഒരു പതിവാണ്. ഈ അനീതിക്കെതിരെ ചോദ്യങ്ങൾ
ഉന്നയിക്കാൻ അദ്ദേഹം എന്നും ധൈര്യം കാണിച്ചിരുന്നു. ‘ലാന്‍ഡ്
ബാങ്കുകള്‍’ എന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ
ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചപ്പോൾ, അത് ആദിവാസി
സമൂഹത്തെ ദുരിതത്തിലേയ്ക്ക് നയിക്കുമെന്നും അവരുടെ ഭൂമി
നഷ്ടപ്പെടുത്തുമെന്നും ഫാദർ സ്റ്റാൻ അതിശക്തമായി പ്രതികരിച്ചിരുന്നു.

ഉറച്ച നിലപാടുകളുമായി ഭരണകൂടത്തിന്‍റെ അഴിമതികൾക്കെതിരെ
കാഹളം മുഴക്കിയത് കൊണ്ടാകണം പൊള്ളയായ വാദങ്ങൾ ഉന്നയിച്ച്
അദ്ദേഹത്തെ കെട്ടിച്ചമച്ച എല്‍ഗാര്‍ പരിഷത്ത്/ഭീമ കൊറേഗാവ്
കേസിന്‍റെ കുരുക്കിലാക്കിയത്. ഭീമ കൊറേഗാവ് കേസിലെ പ്രതികൾ
മാവോയിസ്റ്റുകളാണെന്നും, അവരുമായി ഫാദർ സ്റ്റാൻ സ്വാമിക്ക്
ബന്ധമുണ്ടെന്നുമായിരുന്നു എൻ ഐ ഏയുടെ വാദം. അതുമാത്രമല്ല ഈ വാദത്തിന്‍റെ
അടിസ്ഥാനത്തിൽ അദ്ദേഹത്തിന്‍റെ വസതിയിൽ പരിശോധന നടത്തുകയും

മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകൾ അവിടുന്ന് കണ്ടെത്തിയെന്ന്
ദേശീയ അന്വേഷണ ഏജൻസി പ്രസ്താവിക്കുകയും ചെയ്തു. എന്നാൽ തന്‍റെ
കമ്പ്യൂട്ടറിൽ നിന്നും ശേഖരിച്ച ആ തെളിവുകൾ വ്യാജമാണെന്നും തന്നെ
കുരുക്കിലാക്കാൻ ശത്രുക്കൾ മേനഞ്ഞെടുത്ത തന്ത്രമായിരുന്നൂവത് എന്നുമുള്ള
ഫാദർ സ്റ്റാനിന്റെ വാദങ്ങൾ വിശ്വസിക്കാൻ നീരസം പ്രകടിപ്പിച്ചുകൊണ്ട്
അദ്ദേഹത്തെ എൻ ഐ ഏ അറസ്റ്റിന് വിധേയനാക്കി.

ഉത്തമ ഗാന്ധീയനും ഗാന്ധിയുടെ അഹിംസ എന്ന തത്വത്തിൽ ഏറേ വിശ്വാസം
പുലർത്തിയിരുന്ന ജനസേവകനും ആയിരുന്നു ഫാദർ സ്റ്റാൻ. അഹിംസയിലൂടെ
ബ്രിട്ടീഷ് സാമ്രാജ്യത്തെ തുരത്തിയ മഹാത്മാവിന്‍റെ സമരശൈലിയാണ് അദ്ദേഹവും
പിന്തുടർന്നിരുന്നത്. ആദിവാസി സമൂഹത്തിന്‍റെ ആവശ്യങ്ങൾക്കായി
പൊരാടുമ്പോഴും അവർക്ക് സംഘടിക്കാൻ മധ്യസ്ഥത വഹിക്കുമ്പോഴും അഹിംസ
എന്ന ചിന്ത കയ്യ് വെടിയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നിട്ടും
മാവോയിസ്റ്റ് പോലുള്ള തീവ്ര സംഘടനകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും
പൂനെയിലെ ഭീമ കൊറേഗാവ് ആക്രമണത്തിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നുമുള്ള
ആരോപണങ്ങൾ മഹാരാഷ്ട്ര സർക്കാർ ഉന്നയിച്ചു. അതിനുപിന്നാലെയായിരുന്നു
അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ ക്രൂരമായ
രാഷ്ട്രീയക്കളിക്കെതിരെ കേരളത്തിന്‍റെ മുഖ്യമന്ത്രി ഉൾപ്പെടെ പല പ്രമുഖരും
രംഗത്തുവന്നു. ഭരണവർഗത്തിന്‍റെ അനാസ്ഥകളോട് വിയോജിപ്പ്
പ്രകടിപ്പിക്കുന്നവർ സമൂഹത്തിന്‍റെ ഏത് തലങ്ങളിൽ
നിൽക്കുന്നവരാണെങ്കിലും അവർ ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളികൾ
ആയിരിക്കുമെന്ന് ഫാദർ സ്റ്റാൻ പ്രസ്താവന നൽകിയിരുന്നു. ആയതിനാൽ തന്നെ
സമാനമായ ഒരു നടപടി അദ്ദേഹത്തിനെിരെ സ്വീകരിക്കപ്പെട്ടത്തിൽ അത്ഭുതം ഇല്ല.

കോടീശ്വരന്മാർക്കും വൻകിട വ്യവസായികൾക്കും മാത്രമായി
പ്രവർത്തിക്കുന്ന ഭരണകൂടം അന്യായത്തിനെത്തിരെ പോരാടുന്നവർക്കെതിരെ
സ്വീകരിക്കുന്ന ഹീനമായ നിലപാടുകളുടെ ഒരു വ്യക്തമായ നേർക്കാഴ്ചയാണ് ഫാദർ
സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്. തഴയപെട്ടവർക്ക് നേരെ ഭരണകൂടം കണ്ണടയ്ക്കുമ്പോൾ
അവരെ മനസ്സറിഞ്ഞ് സഹായിക്കുന്നവാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഒരു
വിലങ്ങുതടിയായി മാറാവുന്നതാണ് സാമൂഹ്യപ്രവർത്തകർക്കേതിരെ നടക്കുന്ന
ഇത്തരം കൃത്യങ്ങൾ.

മുതിർന്ന ജനസേവകരെ വ്യാജ കേസുകളിൽ കുടുക്കുക വഴി
,യുവസേവകരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനുമാകുമെന്നുമുള്ള
അധികാരികളുടെ വ്യാമോഹത്തിന് തടയിടേണ്ടത് യുവജനങ്ങൾ തന്നെയാണ്. സാമൂഹിക
പ്രതിബദ്ധതയുള്ള യുവതലമുറയാണ് ഫാദർ സ്റ്റാൻ സ്വാമിയെ പോലുള്ള
മനുഷ്യസ്നേഹികളുടെ പ്രതീക്ഷയും.

Christo


Related Articles

വരാപ്പുഴ അതിരൂപത അംഗമായ ജോയി ചിറ്റിലപ്പിള്ളി ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി അംഗമായി ചുമതലയേറ്റു

വരാപ്പുഴ അതിരൂപത അംഗമായ ജോയി ചിറ്റിലപ്പിള്ളി ഡൽഹി ന്യൂനപക്ഷ കമ്മിഷൻ ഉപദേശക സമിതി അംഗമായി ചുമതലയേറ്റു കൊച്ചി : വരാപ്പുഴ  അതിരൂപത അംഗവും പാനായികുളം ലിറ്റിൽ ഫ്ളവർ

മൺമറഞ്ഞ് നീതി; കൺനിറഞ്ഞ് നാരി

കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ അപകടമാംവിധം നിലനിന്നിരുന്ന

ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<