പ്രാര്‍ത്ഥനാസമാനം നമ്മുടെ ജീവിതം, പാപ്പാ!

പ്രാര്‍ത്ഥനാസമാനം നമ്മുടെ ജീവിതം, പാപ്പാ!

 

വത്തിക്കാന്‍  :  പ്രാര്‍ത്ഥന, ജീവധാരണമായ ഒരു ആവശ്യകതയാണ്, അത് ആത്മാവിന്‍റെ പ്രാണവായുവാണ്, ഫ്രാന്‍സീസ് പാപ്പാ പോളണ്ടുകാരായ തീര്‍ത്ഥാടകരോട്.

ജീവിതത്തിലുള്ള സകലവും പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് മാര്‍പ്പാപ്പാ.

ബുധനാഴ്ച (16/06/21) വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍, പ്രാര്‍ത്ഥനയെ അധികരിച്ചുള്ള വിചിന്തന പരമ്പരയുടെ സമാപനമായി യേശുവിന്‍റെ ഇഹലോകജീവിതത്തിലെ അന്ത്യനിമിഷങ്ങളിലെ തീക്ഷ്ണമായ പ്രാര്‍ത്ഥനയെക്കുറിച്ചു വിശകലനം ചെയ്ത ഫ്രാന്‍സീസ് പാപ്പാ പ്രഭാഷണാന്ത്യത്തില്‍ അതിന്‍റെ സംഗ്രഹം, വിവിധ ഭാഷാക്കാരെ പ്രത്യേകം പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ട്, നല്‍കവെ പോളണ്ടുകാരായ തീര്‍ത്ഥാടകരോടായിട്ടാണ് ഇതു പറഞ്ഞത്.

നമ്മുടെ പ്രാര്‍ത്ഥന പോലെ ആയിരിക്കും നമ്മുടെ ജീവിതവും, അതായത്, നമ്മുടെ ആത്മാവിന്‍റെയും പ്രവര്‍ത്തികളുടെയും അവസ്ഥ എന്നും പാപ്പാ വിശദീകരിച്ചു.

നിരന്തരം പ്രാര്‍ത്ഥിക്കാന്‍ വിശുദ്ധ പൗലോസപ്പസ്തോലന്‍ തെസലോണിക്കാക്കാര്‍ക്കുള്ള ഒന്നാം ലേഖനം 5-Ↄ○ അദ്ധ്യായം 17-Ↄ○ വാക്യത്തിലൂടെ നമുക്കു പ്രചോദനം പകരുന്നത് അനുസ്മരിച്ച പാപ്പാ, പ്രാര്‍ത്ഥന, ജീവധാരണമായ ഒരു ആവശ്യകതയാണെന്നും അത് ആത്മാവിന്‍റെ പ്രാണവായുവാണെന്നും ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവുമായുള്ള വൈക്തികവും ഉറ്റതുമായ സംഭാഷണം സദാ ദൈവത്തോട് അടുത്തിടപഴകാനും എല്ലാ ചോദ്യങ്ങള്‍ക്കും ക്ലശകരങ്ങളായ പ്രശ്നങ്ങള്‍ക്കും ഉത്തരം കണ്ടെത്താനും സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.


Related Articles

പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!

പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം വത്തിക്കാൻ : നമുക്കുള്ള കഴിവുകളെക്കുറിച്ച് നാം ചിന്തിക്കേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച

പാപ്പാ: സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കണം!

സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കണം: ഫ്രാൻസീസ് പാപ്പാ   വത്തിക്കാൻ : നവമ്പർ ഒന്നിന്, ചൊവ്വാഴ്‌ച, സകലവിശുദ്ധരുടെയും തിരുന്നാൾ ദിനത്തിൽ, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<