പ്രാർത്ഥന വിശ്വാസത്തിലും ഉപവിയിലും നമ്മെ വളർത്തുന്നു: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥന

വിശ്വാസത്തിലും

ഉപവിയിലും നമ്മെ

വളർത്തുന്നു:

ഫ്രാൻസിസ് പാപ്പാ

ദൈവത്തെയും മറ്റുള്ളവരെയും കണ്ടുമുട്ടാനും ശ്രവിക്കാനുമുള്ള അവസരവും വിളിയുമാണ് പ്രാർത്ഥനയെന്ന് ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാന്‍ : യഥാർത്ഥ പ്രാർത്ഥന എന്നത് ദൈവത്തെ ശ്രവിക്കുന്നതും ദൈവത്തെ കണ്ടുമുട്ടുന്നതുമാണ്. അങ്ങനെ ദൈവത്തെ ശ്രവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, അനുദിനം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന് തടസങ്ങളായി മാറുകയല്ല മറിച്ച് നമുക്ക് മുന്നിലുള്ള മറ്റു മനുഷ്യരെ കണ്ടുമുട്ടാനും അവരെ ശ്രവിക്കാനും ദൈവം നൽകുന്ന ഒരു അവസരവും വിളിയുമായി മാറുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തിലെ പരീക്ഷകൾ വിശ്വാസത്തിലും ഉപവിപ്രവർത്തികളിലും വളരാനുള്ള ഒരു അവസരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നവംബർ 18-ന് ട്വിറ്ററിൽ പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിലാണ്, പ്രാർത്ഥന ദൈവത്തെയും മറ്റുള്ളവരെയും കണ്ടുമുട്ടാനും കേൾക്കാനും, അതോടൊപ്പം ഉപവിയിലും വിശ്വാസത്തിലും കൂടുതൽ വളരാനുമുള്ള ഒരു അവസരമാണെന്ന് ഫ്രാൻസിസ് പാപ്പാ കുറിച്ചത്.


Related Articles

ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ

ക്രിസ്ത്വാനുയായികള്‍ സ്വയം താഴ്ത്താന്‍ വിളിക്കപ്പെട്ടവര്‍,പാപ്പാ   വത്തിക്കാന്‍  : സഭാഗാത്രത്തില്‍ ആര്‍ക്കും ആരെയുംക്കാള്‍ സ്വയം ഉയര്‍ത്തി പ്രതിഷ്ഠിക്കാനകില്ലെന്നും അധികാരം അടങ്ങിയിരിക്കുന്നത് സേവനത്തിലല്ലാതെ മറ്റൊന്നിലുമല്ലെന്നും പാപ്പാ.  സഭയില്‍ പ്രബലമാകേണ്ടത്

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!

“ഫോക്കൊളാരി” പ്രസ്ഥാനത്തിൻറെ പ്രതിനിധികൾ പാപ്പായെ സന്ദർശിച്ചു!   വത്തിക്കാൻ : കൂട്ടായ്മയ്ക്കുള്ള സേവനത്തിൽ എന്നും വളരുന്നതിന് തുറവുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സൗഹൃദത്തിൻറെ സരണിയിൽ മുന്നേറാനുള്ള പരിശ്രമത്തിന് പാപ്പാ

പെസഹ…… എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?  വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<