ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം

തെളിയിച്ചു.

 

 

കൊച്ചി: എൻ.ഐ.എ  കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻസ്വാമിക്ക് നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച് കെ.എൽ.സി.എവരാപ്പുഴ അതിരൂപത പ്രതിഷേധപ്പന്തം തെളിയിച്ചു.

 

നിരപരാധിയായ വന്ദ്യ വൈദികൻ എൻ.ഐ.എ കസ്റ്റഡിയിൽ മരണപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്ന് കെ.എൽ.സി.എ ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡൻറ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തി.
രാജ്യത്തെ ആദിവാസികളും സാധാരണക്കാരുമായ മനുഷ്യരുടെ നീതിക്കു വേണ്ടി സ്വന്തം ജീവൻ ത്യജിച്ച മഹാമനുഷ്യനായിരുന്നു ഫാ.സ്റ്റാൻസ്വാമി. ഭരണകൂട ഭീകരതയുടെ മനുഷ്യത്വരഹിതമായ കടന്നുകയറ്റത്തിൻ്റെ ദുരന്തഫലമാണ് ഇദ്ദേഹത്തിൻ്റെ അന്ത്യമെന്ന് അതിരൂപത പ്രസിഡൻ്റ് സി.ജെ.പോൾ പറഞ്ഞു. അതിരൂപത വൈസ് പ്രസിഡൻ്റ് റോയ് പാളയത്തിൽ, ഭാരവാഹികളായ മോളി ചാർളി, ബാബു ആൻ്റണി, മേരി ജോർജ്, വിൻസ് പെരിഞ്ചേരി, ബേസിൽ മുക്കത്ത്,
സിബി ജോയ്, ഫിലോമിന ലിങ്കൺ എന്നിവർ പ്രസംഗിച്ചു


Related Articles

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി   കൊച്ചി : കേരള റോഡ്

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്.   കൊച്ചി : വർഷങ്ങളായി സംസ്ഥാനത്തെ ജയിലുകളിൽ നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<