ഭരണകൂട ഭീകരതയ്ക്കെതിരെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച് പ്രതിഷേധം സംഗമം നടത്തി

ഭരണകൂട ഭീകരതയ്ക്കെതിരെ

കെ.സി.വൈ.എം വരാപ്പുഴ

അതിരൂപത പ്രത്യാശയുടെ ദീപം തെളിച്ച്

പ്രതിഷേധം സംഗമം നടത്തി.

 

കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയും കെ.സി.വൈ.എം വല്ലാർപാടം യൂണിറ്റും സംയുക്തമായി ഡൽഹിയിലെ കത്തോലിക്കാ ദൈവാലായം പൊളിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സംഗമം പ്രത്യാശ ദീപം തെളിച്ച് ഐ.സി.വൈ.എം മുൻ ജനറൽ സെക്രട്ടറി അഡ്വ.ആൻ്റെണി ജൂഡി ഉദ്ഘാടനം ചെയ്തു.  കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വല്ലാർപാടം യുവജന നേതാവ് ലിഡ്വിൻ ലോപസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ്‌ ആഷ്ലിൻ പോൾ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.  സാമൂഹ്യ രാഷ്ട്രീയ ഫോറം കൺവീനർ ടിൽവിൻ തോമസ് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിനോയ് ജോൺ, സ്മിത ആൻ്റെണി, ജോർജ് രാജീവ് പാട്രിക്ക്,വിനോജ് വർഗീസ്, വല്ലാർപാടം യൂണിറ്റ് പ്രസിഡൻ്റ്‌ നിഖിൽ തോമസ്, സെക്രട്ടറി ആഷിൻ മൈക്കിൾ, വല്ലാർപാടം യൂണിറ്റിലെ യുവജന നേതാക്കന്മാർ എന്നിവർ സന്നിഹിതരായിരുന്നു.

 

കെ.സി.വൈ.എം

വരാപ്പുഴ അതിരൂപത.


Related Articles

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. കൊച്ചി: ലൂർദ് ആശുപത്രി ന്യൂറോ സെൻററിന്റെ നേതൃത്വത്തിൽ അപസ്മാര രോഗത്തിനുള്ള സമഗ്രമായ

കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്

കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ യൂണിറ്റ് ഭാരവാഹികളുടെ യോഗം 2022 നവംബർ 13 ന് വൈകീട്ട് 4

ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി.

ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഇന്റർനാഷണൽ സെമിനാർ നടത്തി.   കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിൽ ആതുര ശുശ്രൂഷയിൽ പുതിയ വ്യാഖ്യാനങ്ങൾ നൽകികൊണ്ട് ”

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<