കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്

കെഎൽസിഎ വരാപ്പുഴ

അതിരൂപത ലീഡേഴ്സ് മീറ്റ്

 

കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ യൂണിറ്റ് ഭാരവാഹികളുടെ യോഗം 2022 നവംബർ 13 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഹാളിൽ സംഘടിപ്പിച്ചു.
അതിരൂപത വികാരി ജനൽ അഭിവന്ദ്യ മോൺ.മാത്യു കല്ലിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെഎൽസിഎ അതിരൂപത വൈസ് പ്രസിഡന്റ്  റോയ് ഡിക്കൂഞ്ഞ അധ്യക്ഷനായിരുന്നു.
ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരൂപത ജനറൽസെക്രട്ടറി റോയ് പാളയത്തിൽ  കഴിഞ്ഞകാലപ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും
തുടർ കർമപരിപാടികളുടെ വിശദീകരണവും നടത്തി. കെസിഎഫ്
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ കരിപ്പാട്ട് ആശംസകൾ നേർന്നു സംസാരിച്ചു. അതിരൂപത സെക്രട്ടറി സിബി ജോയ് സ്വാഗതവും ട്രഷറർ പൗലോസ് നന്ദിയും പറഞ്ഞു. അതിരൂപത വൈസ് പ്രസിഡന്റുമാരായ എം.എൻ. ജോസഫ് , മേരി ജോർജ് , സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്, ഫില്ലി കാനപ്പിള്ളി,
എക്സിക്യൂട്ടീവ് അംഗങ്ങളായ നിക്സൺ വേണാട്ട്, നൈസി ജെയിംസ്, ടി.എ ആൽബി, അഡ്വ.ജിജോ കെ.എസ്, ജെ.ജെ. കുറ്റിക്കാട്ട്, ഷൈൻ ആന്റണി, മോളി ചാർളി എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന ചർച്ചയിൽ കെഎൽസിഎ യൂണിറ്റ് ഭാരവാഹികളായ ലൈജു ജോർജ്, പി പി ജോസഫ് ,ഷാജി കാട്ടിത്തറ, തോമസ് തുതിയൂർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഓൺലൈൻ മെമ്പർഷിപ്പ് കാമ്പെയ്ന്റെ ഉദ്ഘാടനംഅംഗത്വ വിതരണ നടപടികൾ ആദ്യം പൂർത്തിയാക്കിയ പോഞ്ഞാശേരി യൂണിറ്റ് വൈസ് പ്രസിഡന്റ് സിബി ആദ്യ എൻട്രി സബ്മിറ്റ് ചെയ്തുകൊണ്ട് നിർവ്വഹിച്ചു.

ലീഡേഴ്സ് മീറ്റിന് മുന്നോടിയായി നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ശ്രീ.ജോബി തോമസ് ക്ലാസ് നയിച്ചു.

കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലും തുടർപ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.


Related Articles

ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു

ബ്രഹ്മപുരം വിഷപ്പുക: വരാപ്പുഴ അതിരൂപത വൈദിക സംഗമം ശക്തമായി പ്രതിഷേധിച്ചു. കൊച്ചി- കുടുംബ വിശദ്ധീകരണ വർഷത്തോടനുബന്ധിച്ച് എറണാകുളം ആശീർഭവനിൽ നടന്ന വൈദിക സംഗമം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…

വൈദികരുടെ പേരിൽ സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ട് തുടങ്ങി പണം ആവശ്യപ്പെടുന്നു…   കൊച്ചി : അതിരൂപതയിലെ വൈദികരുടെ യും മറ്റ് രൂപതകളിലെ വൈദികരുടെയും പേരിൽ സോഷ്യൽ

ഉയർന്ന പിഴ ഉടനില്ല

  നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<