രാഷ്ട്രീയപ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് പാപ്പാ

രാഷ്ട്രീയപ്രവർത്തനങ്ങ

ജീവകാരുണ്യഫലം

പുറപ്പെടുവിക്കണം:

ഫ്രാൻസിസ്  പാപ്പാ.

 

വത്തിക്കാൻ സിറ്റി :  മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി പോൾ ആറാമൻ പാപ്പായുടെ ഓർമ്മദിവസം അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരം ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തെരല്ലയ്ക്ക് ഫ്രാൻസിസ് പാപ്പാ സമ്മാനിച്ചു. തദവസരത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്ഥാവിച്ചത്.  രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ  ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദിയാക്കി തീർക്കണമെന്നതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടുപറഞ്ഞു.
ദാനധർമ്മവും, സേവനവും രാഷ്ട്ര സേവനത്തിനു അത്യന്താപേക്ഷിതമാണെന്നും അതിനായി സത്യസന്ധരായ മനുഷ്യരായി നാം മാറണമെന്നുമുള്ള പോൾ ആറാമന്റെ വാക്കുകൾ ഒരിക്കൽക്കൂടി പാപ്പാ അനുസ്മരിച്ചു. സേവനത്തിന്റെ മൂല്യവും അന്തസ്സും, ഏറ്റവും ഉയർന്ന ജീവിതശൈലിയും ആഘോഷിക്കാനുള്ള നല്ലൊരു അവസരമാണ്  ഈ പുരസ്‌കാരച്ചടങ്ങെന്നും പാപ്പാ എടുത്തു പറഞ്ഞു.

 


Related Articles

പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് -ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..

പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് – ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ..   വത്തിക്കാൻ: ഓഷ്യാനിയയിലെ പാപ്പുവാ ന്യൂഗിനിയയിലെ പുതിയ

മംഗോളിയയിലെ ചെറിയ അജഗണവും അവരുടെ ഇടയനും

കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മംഗോളിയയിലെ ചെറിയ അജഗണത്തിന്‍റെ ഇടയന്‍, ബിഷപ്പ് ജോര്‍ജ്യോ മരേംഗോ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച.  1. അതിരുകള്‍ തേടുന്ന അജപാലന വീക്ഷണം മംഗോളിയയില്‍

കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ

കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന  വേദനിക്കുന്ന മുഖങ്ങൾ   വത്തിക്കാൻ : വിശുദ്ധവാര ചിന്തയായി പാപ്പാ ഫ്രാൻസിസ്              

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<