സംഗീതത്തിലൂടെ അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ് ചിങ്ങംതറ നിര്യാതനായി

സംഗീതത്തിലൂടെ അനേകരെ

ദൈവസന്നിധിയിലേക്ക്

അടുപ്പിച്ച വരാപ്പുഴ അതിരൂപത

വൈദികനായ ഫാ.

അലക്സ്  ചിങ്ങന്തറ നിര്യാതനായി

 

കൊച്ചി : വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ്  ചിങ്ങന്തറ നിര്യാതനായി.

1957 ഫെബ്രുവരി 14 ന് കൂനമ്മാവ് ഇടവക ചിങ്ങന്തറ ജോസഫിന്റെയും മേരിയുടെയും മകനായി ജനിച്ചു. 1985 ഡിസംബർ 16 ന് ആർച്ചുബിഷപ്പ് ഡോ. ജോസഫ് കേളന്തറ പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.

കോട്ടുവള്ളി, വെറ്റിലപ്പാറ, വാടേൽ, കുരിശിങ്കൽ എന്നീ ദേവാലയങ്ങളിൽ സഹ വികാരിയായും പുതുവൈപ്പ്, പനങ്ങാട്, പൊന്നാരിമംഗലം, കോതാട്, എന്നീ ഇടവകകളിൽ വികാരിയായും, എറണാകുളം മൈനർ സെമിനാരി ഡയറക്ടർ, വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി, സെന്റ്. ആൽബർട്സ് ഹൈസ്കൂൾ ലോക്കൽ മാനേജർ, ആവില ഭവൻ അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തു. തുടർന്ന് ആവിലാഭവനിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.

ദൈവത്തെ സ്നേഹിക്കാനും മനുഷ്യനെ സഹായിക്കാനുമായി മാറ്റിവെച്ച അദ്ദേഹത്തിന്റെ വൈദിക ജീവിതത്തിൽ സംഗീതത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഏതാണ്ട് അവസാന കാലഘട്ടം വരെ അദ്ദേഹം ഒരു സംഗീത വിദ്യാർത്ഥി ആയിരുന്നു. മ്യൂസിക് ആൽബം അദ്ദേഹം ഇറക്കിയിട്ടുണ്ട്. അതിന്റെ ഗാന രചന നിർവഹിച്ചതും അദ്ദേഹം തന്നെയാണ്. അതോടൊപ്പം തന്നെ അദ്ദേഹം ഒരു ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു.

ഇന്ന് (2021 നവംബർ 4) രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്.

അദ്ദേഹത്തിന്റെ ഭൗതികശരീരം നാളെ (നവംബർ 5) രാവിലെ 6 am മുതൽ 8 am വരെ അദ്ദേഹത്തിന്റെ സഹോദരന്റെ വസതിയിലും ( പാനായിക്കുളം ജംഗ്ഷനിൽ നിന്ന് ആലുവയ്ക്ക് പോകുന്ന വഴിയിൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപം ),
രാവിലെ 8 30 മുതൽ 10.30 വരെ കൊങ്ങോർപ്പിള്ളി സെന്റ്. ആന്റണീസ് പള്ളിയിലും പൊതുദർശനത്തിന് വെക്കുന്നതാണ്. തുടർന്ന് 10.30 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദൈവാലയത്തിൽ മൃതസംസ്കാര ദിവ്യബലി അർപ്പിക്കപ്പെടുന്നു.

മൃതസംസ്കാര കർമ്മത്തിന്റെ തൽസമയ സംപ്രേഷണം കേരളവാണി യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കുന്നതാണ്.

അലക്സ് അച്ചന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.


Related Articles

അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി

അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി   കൊച്ചി : സമൂഹത്തിനും സഭയ്ക്കും ശക്തി പകരുവാൻ അല്മായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജാൻസി രൂപത ബിഷപ്

കേന്ദ്ര മാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കും -മുഖ്യമന്ത്രി

കൊച്ചി  : മതമേധാവികളുമായി ചർച്ച നടത്തി ആരാധനാലയങ്ങൾ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാർഗനിർദേശങ്ങൾക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു. 

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു.    കൊച്ചി: ഫ്രാൻസിസ്പാപ്പ പ്രഖ്യാപിച്ച മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള കത്തോലിക്കാ സഭയുടെ പ്രഥമ ആഗോള ദിനാചരണം കെ.എൽ.സി.എ. വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<