സഭാവാര്‍ത്തകള്‍ – 03 . 09. 23

 

 

സഭാവാര്‍ത്തകള്‍- 03.09.23

 

 

 

വത്തിക്കാൻ വാർത്തകൾ

പാപ്പാ മംഗോളിയയിലെത്തി.

“പ്രത്യാശയോടെ ഒരുമിച്ച്” എന്ന ആപ്തവാക്യവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്കു ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിനായി പാപ്പാ മംഗോളിയയിലെത്തി. ഈ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മംഗോളിയയിലെ രാഷ്ട്രീയ നേതാക്കളും അധികാരികളുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ ഉപവിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അവിടെ സ്പോർട്സ് സ്റ്റേഡിയത്തിൽ ദിവ്യബലി അർപ്പിക്കും. ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പരമാധികാര രാഷ്ട്രമായ മംഗോളിയ സന്ദർശിക്കുന്ന ആദ്യ പാപ്പയായി ഫ്രാ൯സിസ് പാപ്പാ ചരിത്രം കുറിച്ചു.

 

അതിരൂപത വാർത്തകൾ

പ്രാർത്ഥനയുടെ ബലത്തിൽ ജീവിക്കുന്നവരാവുക : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി : വരാപ്പുഴ അതിരൂപത ആചരിക്കുന്ന കുടുംബവിശുദ്ധീകരണ വർഷം പ്രമാണിച്ച് ഫാമിലി കമ്മീഷൻ നടത്തിയ ഗ്രാൻഡ്‌പേരെന്റ്സ് ഡേ സെലിബ്രേഷൻ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ച് വാർദ്ധക്യത്തിൽ ദൈവത്തെ മുറുകെപ്പിടിച്ച് പ്രാർത്ഥനയുടെ ബലത്തിൽ ജീവിക്കുന്നവരാവണമെന്ന് ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

 

എയ്ഞ്ചൽസ് മീറ്റ്’ സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഭിന്നശേഷിക്കുട്ടികളുടെ അതിരൂപത കലോത്സവം സംഘടിപ്പിച്ചു. എയ്ഞ്ചൽസ് മീറ്റ് -2023 കലോത്സവം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ അധ്യക്ഷനായി. ഫാ. പോൾസൺ സിമേന്തി, സിസ്റ്റർ വിമൽ ഗ്രേസ്, എൻ വി ജോസ്, പീറ്റർ കൊറയ എന്നിവർ സംസാരിച്ചു. കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി ആദരിച്ചു.


Related Articles

കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍

കെഎല്‍സിഎ കാലഘട്ടത്തിന്‍റെ അനിവാര്യത: ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍   കൊച്ചി: ലത്തീന്‍ സമുദായത്തിന്‍റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെ എല്‍ സി എ മുന്നേറ്റം അനിവാര്യമാണ്. വിദ്യാഭ്യാസം,

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം :  വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം :  വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക   ഇന്ന് ഇന്ത്യന്‍ നാവീക

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന് (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും.

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന്   (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും. കൊച്ചി : 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<