ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .

ഓഗസ്റ്റ് പത്താം തീയതി ജീവന്റെ

സംരക്ഷണദിനം .

 

ഭൂമിയിൽ പിറക്കാൻ ഇരുന്ന ഒരു കുരുന്നു ജീവൻ ഇല്ലാതാക്കുമ്പോൾ ഭൂമിയോടുള്ള വെല്ലുവിളിയായിട്ടാണ് അത് മാറുക….. ഭൂമിയോടുള്ള ഈ വെല്ലുവിളി അതിക്രമി ക്കുമ്പോൾ അത് ഈശ്വരനിന്ദയായി മാറുന്നു….

.. ഇന്ന് ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം ….ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോലൈഫ് മനോഭാവം ഭാരതീയർക്കിടയിൽ വളർത്താനുമായി ഭാരത കത്തോലിക്കാസഭ ഓഗസ്റ്റ് പത്താംതീയതി ജീവൻ്റെ സംരക്ഷണദിനമായി ആചരിക്കുന്നു.

.ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ ഇരകളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവീഴുന്നതു കണ്ട് ഞെട്ടിത്തരിക്കുന്ന ഈ ലോകത്തിൽ ആരും കാണാതെയും ഞെട്ടാതെയും വിറങ്ങലിക്കാതെയും ഇന്ന് നമ്മുടെ സ്വന്തം പരിസരങ്ങളിൽ നിർബാധം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് മനുഷ്യ ജീവനുകളാണ്. സ്ത്രീ-പുരുഷ സംഗമത്തിലൂടെ ദൈവം ലോകത്തിലേക്ക് അയയ്ക്കുന്ന ഒരു മനുഷ്യക്കുഞ്ഞിനെ ലോകം കാണിക്കാതിരിക്കാൻ ഏതാനും വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ എത്തിയവർ സംഘംചേർന്നു നടത്തുന്ന ഭീകരപ്രവർത്തനത്തിൻ്റെ പേരാണ് ഗർഭച്ഛിദ്രം അഥവാഭ്രൂണഹത്യ………ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായ അമ്മയുടെ ഉദരത്തിൽ ഒരു കുഞ്ഞിന് സുരക്ഷിതമായി കഴിയാനാവില്ലെങ്കിൽ ലോകത്തിൽ ഒരിടത്തും ഒരു മനുഷ്യനും സുരക്ഷിതത്വം ഉണ്ടാകില്ല. ……. മദർ തെരേസഒരിക്കൽ പറയുകയുണ്ടായി. ഭ്രൂണഹത്യ രണ്ടു ജീവിതങ്ങളെയാണ് നശിപ്പിക്കുന്നത് – ശിശുവിൻ്റെ ജീവിതത്തെയും അമ്മയുടെ മനസ്സാക്ഷിയെയും!

കേട്ടാൽ ഓമനത്വം തുളുമ്പുന്ന ഒരു പേരാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (MTP). 1971 ഓഗസ്റ്റ് പത്താംതീയതി ആണ് MTP Actലൂടെ ഭാരതത്തിൽ ഗർഭച്ഛിദ്രം നിയമവിധേയമായിത്തീർന്നത്. നിയമവിരുദ്ധമായ ഗർഭച്ഛിദ്രങ്ങൾ വർധിക്കുകയും അത് സ്ത്രീകൾക്ക് ഹാനികരമാകുകയും ചെയ്യുന്നു എന്ന പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയിലാണ്, 1966-ൽ നിയോഗിക്കപ്പെട്ട ഗർഭച്ഛിദ്രപഠന സമിതിയുടെ ശുപാർശ പ്രകാരം, ഇന്ത്യൻ പാർലിമെൻ്റിൽ ഇന്ദിരാഗാന്ധി സർക്കാർ ഈ നിയമനിർമാണത്തിനുള്ള ബിൽ കൊണ്ടുവന്നത്. ആർക്കെല്ലാം, എവിടെവച്ച്, ഏതു കാലയളവിൽ, ഏതെല്ലാം സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം നടത്താം എന്ന് ഈ നിയമം വ്യക്തമാക്കുന്നു.

അമ്മയുടെ സമഗ്രാരോഗ്യത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രശ്നങ്ങളും ജനിച്ചുവീഴുന്ന കുഞ്ഞിന് ഉണ്ടാകാവുന്ന ശാരീരിക-മാനസിക വൈകല്യങ്ങളും പരിഗണിച്ച് ഇരുപത് ആഴ്ചകൾ വരെ പ്രായമായ ശിശുക്കളെ വധിക്കാൻ ഈ നിഷാദനിയമം ഇന്ത്യക്കാർക്ക് അനുവാദം നല്കി. ….. 2003-ൽ ഈ നിയമം നവീകരിക്കപ്പെടുകയും . 2016-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ വെളിച്ചത്തിൽ 24 ആഴ്ചകൾ പ്രായമുള്ള ഗർഭസ്ഥശിശുക്കളെയും കൊല്ലാനുള്ള അനുവാദംനല്കുന്ന അമൻറ്മെൻ്റ് 2021-ൽ ഇന്ത്യൻ പാർലിമെൻ്റ് പാസാക്കുകയും ചെയ്തു……..
 കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകും എന്നും,…….അമ്മയ്ക്കു ഗുരുതരമായ ശാരീരിക പ്രശ്നങ്ങളുണ്ടാകും എന്നു പേടിപ്പിച്ച് ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിച്ച ഡോക്ടർമാരെക്കുറിച്ചും അവരുടെ പാളിപ്പോയ പ്രവചനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും നാം ഏറെ കേൾക്കാനിടയായിട്ടുണ്ട്. പോർച്ചുഗലിൽ ഗർഭിണിയായ ഒരു സ്ത്രീക്ക് ലഭിച്ച സമാനമായ ഉപദേശം അവർ അവഗണിച്ചതുകൊണ്ടാണല്ലോ ഇന്ന് ഫുട്ബോളിൽ വിശ്രുതനായ ക്രിസ്ത്യാനോ റൊണാൾഡോയെ ലോകത്തിന് ലഭിച്ചിരിക്കുന്നത്! …..

ഗർഭസ്ഥശിശുക്കളെ കൊല്ലാൻ ഡോക്ടർമാർക്കുള്ള ഈ ഉത്സാഹത്തിൻ്റെ യഥാർത്ഥ കാരണം എന്താകാം എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയിൽ ഗർഭസ്ഥശിശുക്കളെ കൊല്ലാൻ നൂറുശതമാനം സാമ്പത്തിക സഹായവും സർക്കാരിൻ്റെ ഭാഗത്തു നിന്നു ലഭിക്കും എന്നതാകാം ഉത്തരം. സർക്കാരിൻ്റെ ദേശീയ ആരോഗ്യഇൻഷുറൻസുകളായ ആയുഷ്മാൻ ഭാരത്, ESI എന്നിവ ഗർഭച്ഛിദ്ര ചെലവുകൾ പൂർണമായി വഹിക്കും. ……മാത്രമല്ല, കോസ്മെറ്റിക്കുകൾ ഉത്പാദിപ്പിക്കാൻ വ്യാവസായികമായി ഡിമാൻ്റുള്ള ഒന്നാണ് ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ശിശുക്കളുടെ ശരീരം. ….

.കുട്ടികൾക്കും സ്ത്രീകൾക്കും എതിരേയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് കർക്കശമായ നിയമങ്ങളുണ്ടാക്കി അവരെ പരിരക്ഷിക്കുന്നു. എന്നാൽ അവരെക്കാൾ , തീർത്തും നിസ്സഹായരും ദുർബലരുമായ, ഗർഭസ്ഥശിശുക്കളുടെ കാര്യത്തിൽ അതിനെക്കാൾ കൂടുതൽ പരിരക്ഷ നല്കുന്ന രാഷ്ട്രനിയമങ്ങളല്ലേ ഉണ്ടാകേണ്ടത്? …..ഈ ചോദ്യങ്ങൾ തികച്ചും യുക്തിഭദ്രമാണ്…

കോടിക്കണക്കിന് ശിശുക്കൾ കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ഇന്ത്യയിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. 2015ൽ മാത്രം ഒന്നര കോടി കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ………..പിറക്കാതെ പോയ ഈ ശിശുക്കൾക്കു വേണ്ടി ജീവന്റെ സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി ബലിയർപ്പണണം, പ്രാർത്ഥനായജ്ഞങ്ങൾ, കരുണക്കൊന്ത തുടങ്ങിയവയും പൊതുജനത്തിൻ്റെ ബോധവത്കരണത്തിനുവേണ്ടി 24 മണിക്കൂർ നീളുന്ന സോഷ്യൽ മീഡിയ ഉപവാസം, രണ്ടു മിനിറ്റു നേരം ദേവാലയങ്ങളിൽ മരണമണി മുഴക്കൽ, അനുസ്മരണാസമ്മേളനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ സിബിസിഐയും കേരളസഭയിൽ ജീവസംരക്ഷണദിനം ആചരിക്കാൻ കെസിബിസി ഫാമിലി കമ്മീഷനും ഇതിനോടകം സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ രൂപതകളിലും പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലായിരിക്കും ഈ ദിനാചരണം നടത്തപ്പെടുന്നത്. …. ജീവന്റെ സംരക്ഷണത്തിൽ ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം നഷ്ടപെട്ട്.പിറക്കാതെ പോയ ഈ ശിശുക്കൾ നമ്മോടു തന്നെ ചോദിക്കുന്ന നിരവധി ചോദ്യങ്ങളുണ്ട് 1. ഇരുപത്തിനാല് ആഴ്ചകൾ വരെ ഗർഭസ്ഥശിശുവിനെ കൊല്ലാമെങ്കിൽ ഒറ്റ ദിവസം കഴിഞ്ഞാൽ കുഞ്ഞിന് ജീവിക്കാനുള്ള അവകാശം കിട്ടുന്നത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഗർഭസ്ഥശിശുവിൻ്റെ ജീവൻ്റെയും മരണത്തിൻ്റെയും അതിരുമണിക്കൂർ നിശ്ചയിക്കാൻ ജനപ്രതിനിധികൾക്കും ന്യായാധിപന്മാർക്കും എവിടെ നിന്നാണ് അധികാരം ലഭിച്ചിട്ടുള്ളത്?
2. പതിനാറുമുതൽ പതിനെട്ടുവരെ ആഴ്ചകൾ വളർച്ചയെത്തിയ ശിശുക്കൾ പോലും ഗർഭപാത്രത്തിൽനിന്നു പുറത്തുവന്നതും ഇൻക്യുബേറ്ററിൻ്റെ സഹായത്തിലൂടെ പൂർണവളർച്ചയെത്തിയതുമായ അനുഭവങ്ങൾ നമുക്കിടയിലുണ്ടായിട്ടില്ലേ? എങ്കിൽ, അവരെ ഗർഭപാത്രത്തിൽ കിടക്കുമ്പോൾ കൊല്ലുന്നതിൽ എന്തു ന്യായമാണുള്ളത്?
3. മനുഷ്യഭ്രൂണം ഒരു മനുഷ്യവ്യക്തിയല്ലാതെ മറ്റെന്തെങ്കിലും ആയിത്തീർന്നതായി ചരിത്രത്തിൽ കേട്ടിട്ടുണ്ടോ? ഇല്ലായെങ്കിൽ, മനുഷ്യനുള്ള നിയമ പരിരക്ഷ ഭ്രൂണാവസ്ഥ മുതൽതന്നെ ഗർഭസ്ഥശിശുവിനു നല്കുക എന്നതല്ലേ കൂടുതൽ യുക്തിസഹം?

മനുഷ്യമനസാക്ഷിയെ തന്നെ മന്ദീഭവിപ്പിക്കുന്നഈ ചോദ്യങ്ങൾക്കു മുൻപിലും ജീവനുവേണ്ടി നമുക്ക് കൈകോർക്കാം … …* ജീവൻ്റെ സംസ്കാരമേ ഭാരതത്തിന് ശോഭനമായ ഭാവി സമ്മാനിക്കൂ….


Related Articles

കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു.

കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചു.   ദേശീയതലത്തിലും സംസ്ഥാനത്തും ജനാധിപത്യ പാരമ്പര്യവും പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും ചവിട്ടിമെതിക്കപ്പെടുന്നുവെന്ന് ആര്‍ച്ച്ബിഷപ് ജോസഫ് കളത്തിപറമ്പില്‍ കൊച്ചി :  ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച്

അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ

കഴിച്ച് സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വചനങ്ങളെ ആധാരമാക്കിയാണ് അദ്ദേഹം സന്ദേശം നൽകിയത്. അഷ്ടസൗഭാഗ്യങ്ങൾ ഒരു ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ രേഖ പോലെയാണ്. അതിനാൽ എങ്ങനെ ഒരു നല്ല ക്രൈസ്തവനാകണമെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനു ഉത്തരം വ്യക്തമായി നൽകുവാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ജീവിത വഴികളിൽ ക്രിസ്തു പഠിപ്പിച്ച ഈ അഷ്ടസൗഭാഗ്യത്തെ അനുസരിച്ചു ജീവിക്കാൻ കഴിയണം. മൗറീഷ്യസിലെ പോർട്ട് ലൂയിസ് എന്ന സ്ഥലത്തെ വിഖ്യാതമായ സമാധാന രാജഞിയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ സ്‌മാരകത്തിൽ വച്ച് ഏകദേശം ഒരു ലക്ഷത്തോളം ആളുകളോട് ചേർന്നു സമൂഹബലിക്കു പാപ്പാ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു .ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ രാജ്യത്തിന് ലഭിച്ച സംരക്ഷണത്തിന്

“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ

  “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഒന്നാം ഫെറോന കത്തീഡ്രൽ മേഖല “O MIRA NOX”

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<