തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍

ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും.

കൊച്ചി : തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ആഘാതപഠനം പലയിടത്തും ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതായി കെഎൽസിഎ. ഡി പി ആർ പ്രസിദ്ധീകരിക്കാതെയും എന്താണ് പദ്ധതി എന്ന് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാതെയും കുറ്റികൾ അടിക്കുന്ന നടപടികൾ ഉണ്ടാവുന്നതാണ് ആശങ്കകൾക്ക് കാരണം.

മുമ്പ് തീരനിയന്ത്രണ വിജ്ഞാപനത്തിന്റെ കരട് മാപ്പ് സംബന്ധിച്ച് സംസ്ഥാനതലത്തിൽ വിവിധ പ്രദേശങ്ങളിൽ ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകൾ ആക്ഷേപങ്ങൾ ബോധിപ്പിക്കുകയും അതിൻറെ നടപടികൾ നടന്നു വരികയുമാണ്. ജനജാഗ്രതാ സദസ്സിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് തീരദേശ ഹൈവേ സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെടുത്തി വീണ്ടും ബഹുജന യോഗങ്ങൾ സംഘടിപ്പിക്കുന്നത്. തീരദേശഹൈവേയുടെ ഇപ്പോള്‍ നടന്നുകൊണ്ടുവരുന്ന സാമൂഹിക ആഘാതപഠനത്തില്‍ ഏതു രീതിയില്‍ പ്രതികരണങ്ങള്‍ നടത്തണമെന്നും, ആക്ഷേപങ്ങൾ നൽകണമെന്നുമുള്ള വിവരങ്ങള്‍ സംബന്ധിച്ചാണ് ജനജാഗ്രതാ സദസ്സ് നടത്തുന്നത്.
രണ്ടാം ഘട്ടത്തിലെ ആദ്യത്തെ ജനജാഗ്രതാ സദസ്സ് തിരുവനന്തപുരം കൊച്ചുവേളിയിൽ ഓഗസ്റ്റ് 12 ന് നടന്നു.

കേരളമെമ്പാടുമുള്ള തീരപ്രദേശങ്ങളിൽ ജന ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന സമിതി അംഗങ്ങള്‍ക്കുള്ള  ചിന്താ ശിബിരം 2023 ആഗസ്ത് 19 ശനിയാഴ്ച രാവിലെ 10 ന് എറണാകുളം ആശിര്‍ഭവനിൽ സംഘടിപ്പിക്കും. ചിന്താശിബിരത്തില്‍ സംസ്ഥാന സമിതി അംഗങ്ങള്‍ക്കുള്ള  പദവിമുദ്ര വിതരണം ചെയ്യും. ശ്രീ. ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്യും.  റവ: ഡോ വിന്‍സെന്‍റ് വാരിയത്ത് സന്ദേശം നല്കും. പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി എന്നിവർ പ്രസംഗിക്കും. തുടര്‍ന്ന് ചിന്താശിബിരം പരിപാടിയില്‍ തീരദേശഹൈവേയുടെ തുടര്‍നടപടികളെക്കുറിച്ചും സംഘടനാപ്രവര്‍ത്തനങ്ങളെക്കുറിച്ചും, വിശദമായ ചര്‍ച്ചകളും, പഠനങ്ങളും നടത്തും.

തീരദേശഹൈവേയെ സംബന്ധിച്ച് ഡിപിആര്‍ പോലും പ്രസിദ്ധീകരിക്കാതെ ഇപ്പോള്‍ നടത്തുന്ന സാമൂഹിക ആഘാത പഠനവുമായി ബന്ധപ്പെട്ട കല്ലിടല്‍ ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കപ്പെടേണ്ടതാണ്. തീരത്തുകൂടി ഹൈവേ കടന്നുപോകുമ്പോള്‍ ഏതു രീതിയിലാണ് അതിന്‍റെ പ്രതിഫലനങ്ങള്‍ തീരവാസികളക്ക് ഉണ്ടാവുക എന്ന് കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഡി പി ആര്‍ പുറത്തുവിടണം. സാമൂഹിക ആഘാത പഠനം ഇപ്പോഴും കഴിഞ്ഞിട്ടില്ല; പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് മുമ്പ് തന്നെ പാക്കേജും പുറത്തിറക്കി. ഡി. പി. ആര്‍ പുറത്തു വിടുന്നതിനുമുമ്പ് തന്നെ നഷ്ടപരിഹാര പാക്കേജ് പുറത്തിറക്കുകയും ആ പാക്കേജില്‍ പതിമൂന്ന് ലക്ഷം രൂപയോ, (13,00,000/ ) 600 സ്ക്വയര്‍ ഫീറ്റ് ഫ്ളാറ്റോ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയും ചെയ്തിട്ടുള്ളത് പട്ടയം ഇല്ലാത്ത ആളുകളെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമെങ്കിലും, ഇപ്പോള്‍ വീട് വച്ച് താമസിക്കുന്ന ആളുകള്‍ക്ക് ഈ പാക്കേജ് അപര്യാപ്തമാണ്. സാമൂഹിക ആഘാത പഠനത്തിനുശേഷം പദ്ധതി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ഏകപക്ഷീയമായി പാക്കേജ് തീരുമാനിക്കുന്നത് ശരിയല്ല. തീരദേശഹൈവേ കടന്നുപോകുന്ന  രൂപതകളില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജനജാഗ്രതാ സദസ്സുകള്‍  നടത്താനാണ് കെ എല്‍ സി എ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ അറിയിച്ചു.


Related Articles

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാളിന് തുടക്കമായി

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാളിന് തുടക്കമായി   കൊച്ചി: ചരിത്രപ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ പെന്തക്കോസ്ത തിരുനാൾ ആരംഭിച്ചു. ഇന്നലെ (23.05.23)വരാപ്പുഴ

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ്

വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി

വിദ്യാ മാർഗ് കരിയർ കൗൺസലിങ്ങ് നടത്തി.   കൊച്ചി : പെരുമാനൂർ വിദ്യാദ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെൻ്റ് ആൽബർട്ട് സ് കോളേജ്, കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യുട്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<