ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി
ധീര മിഷണറി സിസ്റ്റർ പ്രീത സി.എസ്.എസ് ടി നിര്യാതയായി.
മദ്ധ്യപ്രദേശിലെ ഗ്വാളിയോർ പിപ്രോളി സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ സി. പ്രീത സി.എസ്.എസ്.ടി.(65) നിര്യാതയായി. 2008ൽ ഒറീസയിലെ കാണ്ഡമാലിൽ പള്ളി കത്തിച്ചതും ക്രൈസ്തവവർക്കു നേരെയുണ്ടായ പീഡനവും പുറംലോകമറിഞ്ഞത് സിസ്റ്റർ പ്രീതിയിലൂടെയായിരുന്നു. അന്ന് അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർക്ക് രണ്ടു ദിവസം വനത്തിൽ കഴിയേണ്ടിവന്നു.
വരാപ്പുഴ അതിരൂപതയിലെ വാടേല്‍ സെന്റ്. ജോര്‍ജ്ജ് ഇടവകയിൽ താന്നിപ്പള്ളി ഫ്രാൻസിസിന്റെയും മാർത്തയുടെയും മൂത്ത മകളായി 1958ലാണ് സിസ്റ്ററിന്റെ ജനനം. 1978 മെയ് 12നായിരുന്നു പ്രഥമ വ്രതവാഗ്ദാനം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ജനറൽ നേഴ്സിംഗ് പഠിച്ച് ഏഴുവർഷം അവിടെ ജോലി ചെയ്തു.1982 ജൂൺ രണ്ടിനായിരുന്നു നിത്യവ്രതവാഗ്ദാനം.
ജാർഖണ്ഡ്, ചത്തീസ്ഗഡ്, ഒറീസ, ഹരിയാന, ഡൽഹി, വയനാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ആദിവാസികളുടെയും അധസ്ഥിതരുടെയും ഇടയിൽ പ്രവർത്തിച്ചു. രോഗബാധിതയായതിനെ തുടർന്ന് 2016 മുതൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
Related
Related Articles
*സഭാവാര്‍ത്തകള്‍ – 03.12. 23
*സഭാവാര്‍ത്തകള്‍ – 03.12. 23 വത്തിക്കാൻ വാർത്തകൾ ‘മുഖമില്ലാത്തവരുടെ മുഖം’ : സിനിമയ്ക്ക് പാപ്പായുടെപ്രാര്‍ത്ഥനാശംസകള്‍ വത്തിക്കാന്‍ സിറ്റി : 2023 നവംബര്‍ 13 ന്
വടക്കേ ഇന്ത്യയിലെ നിസ്തുല സേവനം: മലയാളി കന്യാസ്ത്രീക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം
വടക്കേ ഇന്ത്യയിലെ നിസ്തുല സേവനം: മലയാളി കന്യാസ്ത്രീക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. ഗുവാഹത്തി: കഴിഞ്ഞ 30 വര്‍ഷങ്ങളായി വടക്ക്-കിഴക്കേ ഇന്ത്യയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്ക
ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .