മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായുള്ള ലോകദിന ദിവ്യബലി!
മുത്തശ്ശീമുത്തശ്ശന്മാർക്കും
വയോധികർക്കുമായുള്ള ലോകദിന
ദിവ്യബലി!
വത്തിക്കാൻ : വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച (25/07/21) രാവിലെ മുത്തശ്ശീമുത്തശ്ശന്മാർക്കും പ്രായാധിക്യത്തിലെത്തിയവർക്കും വേണ്ടി ലോകദിനാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
ഇരുപത്തിയഞ്ചാം തീയതി ഞായറാഴ്‌ച (25/07/21) രാവിലെ, പ്രാദേശിക സമയം 10 മണിക്ക്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി പ്രഥമ ലോകദിനാചരണത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
പ്രായംചെന്നവർക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ റോം രൂപതാതലത്തിലും സംഘടനാതലത്തിലും ഏർപ്പെട്ടിരിക്കുന്നവരും മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളും ഉൾപ്പടെ രണ്ടായിരത്തോളം പേർ ഈ ദിവ്യബലിയിൽ സംബന്ധിക്കുമെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
ഒരു വർഷമൊ അതിലേറെയൊ നാളുകളായി ഏകാന്തയിൽ കഴിഞ്ഞിരുന്ന പ്രായം ചെന്നവർക്ക് ഈ തിരുക്കർമ്മത്തിൽ പങ്കെടുക്കുന്നതിന് പേരക്കുട്ടികളുമൊത്ത് പുറത്തിറങ്ങാൻ കഴിയും എന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഈ ഘടകം സംതൃപ്തി പ്രകടിപ്പിക്കുന്നു.
വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ സന്നിഹിതരായ യുവതീയുവാക്കൾ, ദിവ്യബലിയുടെ അവസാനം, മുത്തശ്ശീമുത്തച്ഛന്മാർക്കും പ്രായംചെന്നവർക്കും “ഞാൻ എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്ന ശീർഷകത്തിൽ ഫ്രാൻസീസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്ന സന്ദേശം പുഷ്പത്തോടപ്പം സമ്മാനിക്കും.
ഏകാന്തതയനുഭവിക്കുന്ന മുത്തശ്ശീമുത്തച്ഛന്മാരെയും വയോധികരെയും ഈ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും സന്ദർശിക്കാൻ അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം യുവതയെ ക്ഷണിക്കുന്നു.
സഭ നിഷ്ക്കർഷിച്ചിട്ടുള്ള കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, പാപ്പായുടെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന എന്നീ വ്യവസ്ഥകൾ, ഈ സന്ദർശനത്തിന് മുമ്പോ പിമ്പോ, പാലിക്കുകയാണെങ്കിൽ, അത് പൂർണ്ണദണ്ഡവിമോചന ലബ്ധി സാദ്ധ്യമാക്കുന്നു.
ഇക്കൊല്ലം ജനുവരി 31-നാണ് ഫ്രാൻസീസ് പാപ്പാ, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള ലോകദിനം പ്രഖ്യാപിച്ചത്.
അനുവർഷം ജൂലൈ മാസത്തിലെ നാലമത്തെ ഞായറാഴ്‌ചയാണ് ഈ ദിനം ആചരിക്കുക.
Related Articles
ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ഭിന്നിപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ താഴ്മയോടെ പരിശോധിക്കുക! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ : ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുഖപത്രം പൊരുൾ പ്രകാശനം ചെയ്തു
2019 വല്ലാർപാടം തീർഥാടനത്തോടനുബന്ധിച്ച് ഇറക്കുന്ന കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ പൊരുൾ പ്രത്യേക പതിപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് അഡ്വ.
ഗാന്ധിജയന്തി വത്തിക്കാനില്‍ ആചരിച്ചു
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150-Ɔο പിറന്നാള്‍ വത്തിക്കാന്‍ അനുസ്മരിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍ ഏകദിന സമാധാന സംഗമം ഒക്ടോബര്‍ 2-Ɔο തിയതി ബുധനാഴ്ച ഭാരതമക്കള്‍