യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുവ വൈദികൻ വാഹനാപകടത്തിൽ

മരണമടഞ്ഞു.

 

ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരീക അവയവങ്ങൾക്ക്‌ ക്ഷതമേറ്റതിനാൽ അച്ചന്റെ നില കൂടുതൽ വഷളാവുകയും മെയ് 11-ന് രാവിലെ  മരണമടയുകയുമായിരുന്നു.

മെയ് 12-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും, തുടർന്ന് സേവ്യർ ദേശ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കും.

ആലപ്പുഴ രൂപതയിലെ ചെല്ലാനം സേവ്യർ ദേശ് ഇടവക പൊള്ളയിൽ തോമസിന്റെയും (ഉമ്മച്ചന്റെയും) റോസിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ പുത്രനായി 31-05-1981 ജനിച്ച ഫാ.റെൻസൺ 18-04-2009- ൽ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിനിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും സ്റ്റീഫൻ പിതാവിന്റെ സെക്രട്ടറി, രൂപതാ വൈസ് ചാൻസിലർ, ബിഷപ്പ്സ് കൂരിയ നോട്ടറി, കാത്തലിക് ലൈഫ് എഡിറ്റർ, ജീസസ് ഫ്രട്ടേണിറ്റി രൂപതാ ഡയറക്ടർ, ആലപ്പുഴ രൂപതാ മതബോധന കേന്ദ്രം (സുവിശേഷ ഭവൻ) ഡയറക്ടർ ആലപ്പുഴ മോർണിങ് സ്റ്റാർ സ്കൂൾ മാനേജർ, സെന്റ് പീറ്റേഴ്സ് ഇടവക സഹവികാരി തുടങ്ങിയ നിലകളിൽ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മരാമം വിദ്യാക്ഷേത്രത്തിൽ കാനോൻ നിയമ വിദ്യാർത്ഥിയായ ഫാ.റെൻസൺ അവധിക്ക്‌ നാട്ടിൽ എത്തുകയും മെയ് 5 മുതൽ അഴിക്കൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലത്തിൽ താൽകാലിക വികാരിയായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.


Related Articles

മദ്യത്തിനും-ലഹരിമരുന്നുകൾക്കുമെതിരെ ജപമാല റാലിനടത്തി കെ. സി. ബി. സി മദ്യവിരുദ്ധ സമിതി

മദ്യത്തിനും- ലഹരിമരുന്നുകൾക്കുമെ തിരെ ജപമാല റാലിനടത്തി കെ. സി. ബി. സി മദ്യവിരുദ്ധ സമിതി   കൊച്ചി : സമൂഹത്തിന്റെ സുസ്ഥിതിയേയും നിലനില്പിനെയും തകർത്തുകൊണ്ടിരിക്കുന്ന മദ്യ-മയക്കുമരുന്നുകളുടെ വ്യാപനത്തിനെതിരെ

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്

  വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്     ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തി. പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.

          മണിപ്പൂരിൽ രാഷ്ട്രപതി ഭരണം സ്ഥാപിക്കപ്പെടണം- വരാപ്പുഴ അതിരൂപത സന്യസ്ത കൂട്ടായ്മ.   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കുടുംബ വിശുദ്ധീകരണ വർഷത്തോട

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<