വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ
വിശുദ്ധ യൗസേപ്പിന്റെ സഹായം
തേടാം: ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ : സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും, മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ.
സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്ന് വന്ന വിശുദ്ധ യൗസേപ്പ്, മറ്റുള്ളവരെ നാം നോക്കിക്കാണുന്ന രീതിയെ മാറ്റുവാൻ സഹായിക്കട്ടെ എന്ന് ട്വിറ്ററിൽ കുറിച്ച പാപ്പാ, അതുവഴി പുതിയ ഒരു വീക്ഷണകോണിൽനിന്ന് മറ്റുള്ളവരെ നോക്കുവാനും, സമൂഹത്തിന്റെ കേന്ദ്രഭാഗത്തുനിന്നും അരികുകളിലേക്ക് മാറ്റപ്പെട്ട ആളുകളെ സഹായിക്കാനും പരിപാലിക്കാനും നമുക്കാവട്ടെ എന്നും ആശംസിച്ചു.
നവംബർ 17 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ പേരിലുള്ള ശാലയിൽ വച്ച് നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പഠിപ്പിച്ച അവസരത്തിൽ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് സംസാരിച്ചതുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെയൊരു സന്ദേശം ട്വിറ്ററിൽ കുറിച്ചത്.
Related
Related Articles
സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!
സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം! പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ്
സിനഡ് ഒരു ആത്മീയയാത്ര
സിനഡ് ഒരു ആത്മീയയാത്ര വത്തിക്കാന്‍ : ആദ്ധ്യാത്മികമായ ഒരു വിവേചനത്തിനുള്ള അവസരമാണ് സിനഡ് എന്ന് ഫ്രാൻസിസ് പാപ്പാ. സിനഡിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്ന അവസരത്തിൽ, ഇത് ആത്മീയവിവേചനത്തിന്റെ
ജീവിതം ഒരു ദൗത്യമാണ്! ചുമടല്ല!!
പാപ്പാ ഫ്രാന്‍സിസിന്‍റെ മിഷന്‍ ഞായര്‍ വചന വിചിന്തനത്തിന്‍റെ പരിഭാഷ : പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍ 1. മലയും – കയറ്റവും – എല്ലാവരും മൂന്ന്