വൈപ്പിൻ മേഖല മതാധ്യാപകസമ്മേളനം: 17-07-2022

വൈപ്പിൻ മേഖല

മതാധ്യാപകസമ്മേളനം :

17-07-2022

പെരുമ്പിള്ളി:- വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മതാധ്യാപക സമ്മേളനം 2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെൻറ് നടുവിലപറമ്പിൽ ഉദ്ഘാടനം ചെയ്തു. പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ.ജോസഫ് തട്ടാരശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. മേഖല ഡയറക്ടർ റവ. ഫാ.ജെനിൻ മരോട്ടിപറമ്പിൽ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ശ്രീ. എബി ജോൺസൺ തട്ടാരുപറമ്പിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊമോട്ടർമാരായ എൻ. വി ജോസ്, പയസ് ആന്റണി പൂപ്പാടി, സൈമൺ പനക്കൽ, ബേബിച്ചൻ കല്ലറക്കൽ, ജോളി ജോസഫ് പെരുമ്പിള്ളി മതബോധന യൂണിറ്റ് പ്രധാന അധ്യാപിക ടെറിസീറ്റ മെൻഡസ് എന്നിവർ പ്രസംഗിച്ചു. റവ. ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് സെമിനാർ നയിച്ചു. അധ്യാപകരായ പ്രഷീല സാബു, ഐജിൻ ചേലാട്ട്, അഗസ്റ്റിൻ നോബി, ജോൺ ജോസഫ് , ജോർജ് പങ്കിയത്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


Related Articles

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു.   കാക്കനാട്: വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച യുവജന

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

കരനെല്ല് കൃഷി പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.   കൊച്ചി : പൊറ്റക്കുഴി കാർഷിക സമിതി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കര നെല്ല് കൃഷി പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം

സെന്റ് ആൽബർട്സ് കോളെജ്  പ്ലാറ്റിനം ജൂബിലി നിറവിൽ.

സെന്റ്. ആൽബർട്സ് കോളെജ് പ്ലാറ്റിനം ജൂബിലി നിറവിൽ. (1946-2021)   കൊച്ചി : വരാപ്പുഴ മെത്രാപ്പോലിത്ത ലെയോനാർഡ് മെല്ലാനോ പിതാവ് 1892 ഫെബ്രുവരി 1-ന്, 31 ആൺകുട്ടികളുമായി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<