അരികുവൽക്കരിക്കപ്പെട്ടവരുടെ കൈത്താങ്ങായി ജനപ്രതിനിധികൾ മാറണം ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ


കൊച്ചി: സമൂഹത്തോടും ജനങ്ങളോടും പ്രതിബദ്ധത
യുള്ളവരായി തീരേണ്ടവരാണ് ജനപ്രതിനിധികളെന്ന്

വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച തദ്ദേശാദരം അനുമോദനസംഗമം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിഅദ്ദേഹം.

അതിരൂപതാംഗങ്ങളായ 130 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച് ബിഷപ് സമ്മാനിച്ചു.

എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
കെഎൽസിഎ
വരാപ്പുഴ അതിരൂപത പ്രസിഡൻ്റ്
സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.

സമൂഹത്തിൽ നന്മയുടെ നക്ഷത്രങ്ങളായി മാറേണ്ടവരാണ് ജനപ്രതിനിധികളെന്ന്
മുഖ്യ പ്രഭാഷണം നടത്തിയ കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ഷാജി ജോർജ് അഭിപ്രായപ്പെട്ടു.

ആലുവ നഗരസഭ ചെയർമാൻ എം.ഒ.ജോൺ, എറണാകുളം ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ, കൊച്ചി കോർപറേഷൻ അംഗം അഡ്വ. മിനിമോൾ,
വരാപ്പുഴ അതിരൂപത
രാഷ്ട്രീയകാര്യ
സമിതി ചെയർമാൻ മോൺ.ജോസഫ് പടിയാരംപറമ്പിൽ,കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്, കെഎൽസിഎ
അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ,
റോയ് പാളയത്തിൽ, സിബി ജോയ്, എന്നിവർ പ്രസംഗിച്ചു.

അതിരൂപത ബിസിസി ഡയറക്ടർ
ഫാ.ആൻറണി അറക്കൽ,
ഇഎസ്എസ്എസ് ഡയറക്ടർ
ഫാ.മാർട്ടിൻ അഴിക്കകത്ത്,
കെഎൽസിഎ അസോ.ഡയറക്ടർ
ഫാ.രാജൻ കിഴവന, കൊച്ചി കോർപറേഷൻ അംഗങ്ങളായ ഹെൻറി ഓസ്റ്റിൻ, ജോർജ് നാനാട്ട്, എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.


Related Articles

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .

വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതി മദ്യ- രാസ ലഹരിക്ക് ഏതിരെ ബോധവൽക്കരണ സെമിനാർ നടത്തി .   കൊച്ചി – പച്ചാളം ചാത്യാത്ത് മൗണ്ട് കാർമൽ ചർച്ചിന്റെ

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക : ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ നവ ശക്തി ആര്‍ജ്ജിക്കുക :  ആര്‍ച്ച് ബിഷപ്പ് കളത്തിപറമ്പില്‍. കൊച്ചി :    വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ സെന്റ്. ഫ്രാന്‍സിസ്

ഓണാഘോഷവും പ്രളയബാധിതർക്ക് .

  കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ്  സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<