ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.

 

കൊച്ചി : കേരളത്തിലെ പഴയകാലപ്രമുഖ നാടക നടനും സിനിമാനടനുമായിരുന്ന ശ്രീ .മരട് ജോസഫിന്റെ നിര്യാണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ അനുശോചനം അറിയിച്ചു. കാലത്തിനതീതമായ സ്മരണകൾ ഉണർത്തുന്ന കഥാപാത്രങ്ങളിലൂടെ നാടകവേദിയിലും സിനിമാ മേഖലയിലും തിളങ്ങി നിന്ന ഒരു അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ മരട് ജോസഫ് എന്ന് ആർച്ച് ബിഷപ് അറിയിച്ചു. കാലം മായിക്കാത്ത കഥാപാത്രങ്ങളെ കലാ കൈരളിക്ക് സംഭാവന ചെയ്ത ആ വലിയ കലാകാരന്റെ മരണം ഒരു വലിയ നഷ്ടം തന്നെയാണ്. വരാപ്പുഴ അതിരൂപതയുടെ പുത്രനായ അദ്ദേഹത്തിൻറെ നിര്യാണത്തിൽ കുടുംബാംഗങ്ങളോടുള്ള അഗാധമായ അനുശോചനവും മെത്രാപ്പോലീത്ത രേഖപ്പെടുത്തി.


Related Articles

സഭാ വാർത്തകൾ (11.12.22 )

സഭാ വാർത്തകൾ (11.12.22 ) വത്തിക്കാൻ വാർത്തകൾ പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ :  പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<