ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത്നടന്നു

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം;

തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന

മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത് നടന്നു.

 

കൊച്ചി : ക്രൈസ്തവ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായി.ആയിരക്കണക്കിന് നിവേദനങ്ങൾ ആണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളിൽ പരിഹാരം ഉണ്ടാകുന്നതിനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങളെ കൂടി കേട്ട് സമയബന്ധിതമായി നടപ്പിലാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളണം. അതിനു മുന്നോടിയായി അടിയന്തരമായി റിപ്പോർട്ട് പുറത്തുവിടാൻ, തയ്യാറാകണം എന്ന് കേരള ലാറ്റിൻകത്തലിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

 28.10.23 ന്  (ശനിയാഴ്ച) എറണാകുളത്ത് നടക്കുന്ന സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചചെയ്ത് തുടർനടപടികൾ പ്രഖ്യാപിക്കും. പ്രസിഡൻറ് ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു ജോസി , ട്രഷറർ രതീഷ് ആന്റണി , വിൻസി ബൈജു , അഡ്വ ജസ്റ്റിൻ കരിപാട്ട് , നൈജു അറക്കൽ , സാബു കാനക്കാപള്ളി , അനിൽ ജോസ് , പൂവം ബേബി , സാബു വി തോമസ് , ഷൈജ ആന്റണി , ഹെൻറി വിൻസെന്റ് , മോളി ചാർളി , ജസ്റ്റിൻ ആന്റണി , അനിൽ ജോൺ ഫ്രാൻസിസ് , വിൻസ് പെരിഞ്ചേരി , പാട്രിക്ക് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.


Related Articles

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.   വാക്സിനേഷൻ ലോകജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. മിക്ക രാജ്യങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള വാക്സിനേഷനുകൾ കുട്ടികൾ, ഗർഭിണികൾ,

സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.

സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.   കൊച്ചി : KLCA, KLCWA, ഫാമിലി യൂണിറ്റ് കേന്ദ്ര

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<