മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു

മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ

ദിനം ആചരിച്ചു

 

കൊച്ചി :  ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപത്തിന്റെ കനലുകൾ കെടാത്ത മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു. ജൂലൈ 2 ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം പള്ളിമുറ്റത്ത് ഒരുമിച്ച് കൂടിയ കുട്ടികളെയും ഇടവകാംഗങ്ങളെയും വരാപ്പുഴ അതിരൂപതാ മതബോധന വിഭാഗം പ്രൊമോട്ടറും KLCA അതിരൂപതാ ഭാരവാഹിയുമായ ശ്രീ. സിബി ജോയ് അഭിസംബോധന ചെയ്ത് സംസാരിച്ചു. കലാപത്തിന്റെ ഭീകരത വെളിവാക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ കുട്ടികൾ തന്നെ തയ്യാറാക്കിയ പോസ്റ്ററുകളുമായാണ് കുട്ടികൾ ഈ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തത്. മണിപ്പൂരിൽ സമാധാനം ഉണ്ടാകുന്നതിനായി പ്രാർത്ഥിക്കുന്നതിനോടൊപ്പം അധികാരി വർഗ്ഗത്തിന്റെ നിസ്സംഗതയ്ക്ക് എതിരെ പ്രതിഷേധം അറിയിക്കാനും കുട്ടികൾ മറന്നില്ല. പ്രാർത്ഥനാ ദിനത്തിലെ പരിപാടികൾക്ക് ചിറയം പള്ളി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജോബിൻ പാനികുളം, മതബോധനവിഭാഗം പ്രധാന അദ്ധ്യാപിക ശ്രീമതി സിജി ബിജു, കുടുംബയൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.


Related Articles

ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ജൂബിലി ലോഗോ പ്രകാശനം ചെയ്തു ഓച്ചന്തുരുത്ത് :  ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ഇടവകയുടെ 450-ാം വാര്‍ഷികത്തോടനു ബന്ധിച്ച് തയ്യാറാക്കിയ ലോഗോയുടെയും ജൂബിലി ഗാനത്തിന്‍റെയും പ്രകാശന കര്‍മ്മം വരാപ്പുഴ അതിരൂപത

പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക്   സമരം സംഘടിപ്പിച്ചു

പാചകവാതക വിലവർദ്ധനവ്: കെഎൽസിഎ വരാപ്പുഴ അതിരൂപത വിറക്   സമരം സംഘടിപ്പിച്ചു. കൊച്ചി : അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വർദ്ധനവ് പിൻവലിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ

ഓണാഘോഷവും പ്രളയബാധിതർക്ക് .

  കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ്  സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<