സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ

സഭയുടെ പ്രവർത്തനങ്ങൾ

വ്യർത്ഥമായ അദ്ധ്വാനമാകരുത്:

ഫ്രാൻസിസ് പാപ്പാ

 

വത്തിക്കാന്‍ : തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്ത അവസരത്തിൽ നൽകിയ സന്ദേശത്തിൽ, സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

“അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്” (എഫെ 2:20), എന്ന പൗലോസ്‌ അപ്പോസ്തലന്റെ  വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ദൈവജനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനായി, കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ തയ്യാറാകാൻവേണ്ടി, പരിശുദ്ധാത്മാവിനാൽ, സഭയുടെ പ്രേക്ഷിതപ്രവർത്തനത്തെ ശക്തിപ്പെടുത്തുവാനും, പ്രചോദനം നൽകുവാനും ഉത്ഥിതനായ ക്രിസ്തുവിനോട് നിരന്തരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം നാം തിരിച്ചറിയണമെന്ന് ഓർമ്മിപ്പിച്ചു.

സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന സഹോദരീസഹോദരന്മാരുടെ സേവനത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് അർത്ഥമുള്ളൂ എന്ന കാര്യം നാം മറക്കരുത് എന്ന് പാപ്പാ എടുത്തുപറഞ്ഞു.


Related Articles

സഭാവാര്‍ത്തകള്‍ – 07.01.24

സഭാവാര്‍ത്തകള്‍ – 07.01.24.   വത്തിക്കാൻ വാർത്തകൾ യുദ്ധം തകര്‍ത്തിരിക്കുന്ന നാടുകളില്‍ സമാധാനം വാഴുന്നതിനായി പ്രാര്‍ത്ഥിക്കുക :  പാപ്പാ ! വത്തിക്കാൻ  : പുതുവത്സരദിനത്തില്‍, തിങ്കളാഴ്ച (01/01/24)

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

ഭിന്നിപ്പിലേക്കു നയിച്ച സാഹചര്യങ്ങളെ താഴ്മയോടെ പരിശോധിക്കുക! ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, ലൂതറൻ സഭയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.     വത്തിക്കാൻ : ഭിന്നിപ്പിൽ നിന്ന് കൂട്ടായ്മയിലേക്കുള്ള

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു   വത്തിക്കാൻ : മെയ് 9, ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :   “പിതാവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<