സഭാവാർത്തകൾ.12. 03. 23

സഭാവാർത്തകൾ.12.03.23

വത്തിക്കാൻ വാർത്തകൾ

ദാനധർമ്മം സമാധാനവും പ്രത്യാശയും വർദ്ധിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ.

 

വത്തിക്കാന്‍ സിറ്റി : മറ്റുള്ളവരെ കാണിക്കാനായി എന്നതിനേക്കാൾ, രഹസ്യത്തിൽ ചെയ്യുന്ന ദാനധർമ്മം നമുക്ക് സമാധാനവും പ്രത്യാശയും നൽകുമെന്ന് ഫ്രാൻസിസ് പാപ്പാ.. മാർച്ച് 9 വ്യാഴാഴ്ച ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തിലാണ് രഹസ്യമായി നൽകുന്ന ദാനധർമ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

“സ്പോട്ട്ലൈറ്റുകൾക്ക് മുന്നിലല്ലാതെ നടത്തുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു. അത് മറ്റുള്ളവർക്ക് നൽകുന്നതിലെ ഭംഗി നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ഈ നൽകൽ സ്വീകരിക്കലായി മാറുന്നു. അങ്ങനെ സ്വീകരിക്കുന്നതിനേക്കാൾ നല്കുന്നതിലാണ് നമ്മുടെ ഹൃദയം സന്തോഷം കണ്ടെത്തുന്നതെന്ന വലിയൊരു രഹസ്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു  (അപ്പ. പ്രവർത്തങ്ങൾ 20, 35) എന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

 

അതിരൂപതാ വാർത്തകൾ

ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണണം – ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ തീ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഭരണകൂടം ഗൗരവമായി കാണണം എന്ന് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. പരീക്ഷ എഴുതുന്ന കുട്ടികൾ അവരുടെ ഒരുക്കങ്ങൾ, എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുന്നു.  ഇതിനോടൊപ്പം  ഇപ്പോഴും നിലനിൽക്കുന്ന  വിഷപ്പുക  ശ്വസിച്ച്  നിരവധി ആളുകൾ ശ്വാസകോശ രോഗികൾ ആകുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ട്  .  ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവർക്ക് സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പാക്കണം എന്നും ശ്വസിക്കാനുള്ള ശുദ്ധവായു പോലും ലഭിക്കാത്ത നാടായി നാം മാറരുതെന്നും, അടിയന്തര സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് വരാപ്പുഴ അതിരൂപത ഒരുക്കമാണ് എന്നും   ആർച്ച്ബിഷപ്  അറിയിച്ചു.

 

PPE കിറ്റ് കളും വീൽ ചെയറും കൈമാറി : k c y m പൊറ്റക്കുഴി.

കൊച്ചി : കെ.സി.വൈ.എം പൊറ്റക്കുഴിയുടേയും NEOGEN FOOD AND ANIMAL SECURITY ലബോറട്ടറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കളമശ്ശേരി സെൻ്റ്. പോൾസ് കോളേജ് എൻ.എസ്.എസ് ന് 500 PPE കിറ്റുകളും, 4 വീൽ ചെയറുകളും കൈമാറി. PPE കിറ്റുകൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വീൽ ചെയറുകൾ എൻ.എസ്.എസ് വാർഡ് പരിധിയിൽ വരുന്ന 4 സഹോദരങ്ങൾക്കും നൽകും. PPE കിറ്റുകളും വീൽ ചെയറുകളും തന്ന കെ.സി.വൈ.എം പൊറ്റക്കുഴിക്കും, NEOGEN ലാബിനും നന്ദി അർപ്പിച്ചുക്കൊണ്ട് സെൻ്റ് പോൾസ് കോളേജ്  മാനേജർ റവ.ഫാ.വർഗീസ് വലിയപറമ്പിൽ സംസാരിച്ചു.  പൊറ്റക്കുഴി ഇടവക സഹവികാരി ഫാ. ആൽഫിൻ കൊച്ചുവീട്ടിൽ, കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റ് അംഗങ്ങൾ NEOGEN ലബോറട്ടറിയെ പ്രതിനിധീകരിച്ച് റിജിൻ പി.പി, ജയപ്രസാദ് ആർ.ജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Woman Icon award ന്  ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി.

കൊച്ചി : അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ Woman Icon award ന് വരാപ്പുഴ അതിരൂപതയിൽ നിന്നും ഇരുമ്പനം നിർമലാംബിക ഇടവകാംഗമായ ശ്രീമതി ലൈസ റോയി പുള്ളോശ്ശേരി അർഹയായി. ഡ്രൈവിംഗ് രംഗത്തെ അതുല്യ വനിതാ പ്രതിഭകളെയാണ് കേരള സോഷ്യൽ സർവീസ് ഫോറം ആദരിച്ചത്.

2023 മാർച്ച് മാസം ആറാം തീയതി കോട്ടയം ആമോസ് സെന്ററിൽ വച്ചു നടന്ന പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസ് പുളിക്കൽ പിതാവിൽ നിന്നും ശ്രീമതി ലൈസ അവാർഡ് ഏറ്റുവാങ്ങി.

 


Related Articles

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം… ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം :  ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.   കൊച്ചി : നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ ഭിത്തി

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.   കൊച്ചി : വിവിധ സഭകൾക്കുള്ളിൽ തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ

മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച്, ചേരാനെല്ലൂർ

കൊച്ചി; മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച് വികാരി റവ.ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ഛനും സഹപ്രവർത്തകരും…..   കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചേരാനെല്ലൂരിലെ ജനങ്ങൾക്ക് പ്രാഥമിക

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<