സഭാ വാർത്തകൾ – 30 .07.23

സഭാ വാർത്തകൾ – 30.07.23.

 

വത്തിക്കാൻവാർത്തകൾ.

ഫ്രാൻസിസ് പാപ്പായെ  സ്വീകരിക്കാനൊരുങ്ങി ഫാത്തിമ തീർത്ഥാടനകേന്ദ്രം.

വത്തിക്കാന്‍ സിറ്റി : , ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ തയ്യാറെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് ഫാത്തിമ. ഓഗസ്റ്റ് 1 മുതൽ 6 വരെ ലിസ്ബണിൽ നടക്കുന്ന ലോകയുവജനദിനത്തിൽ പങ്കെടുക്കാനായി ഓഗസ്റ്റ് 2 ബുധനാഴ്ചയാണ് പാപ്പാ പോർച്ചുഗലിൽ എത്തുക. ഓഗസ്റ്റ് 6 വരെ പാപ്പാ അവിടെ തുടരും.  ഫാത്തിമയിൽ മാതാവ് മൂന്ന് ഇടയബാലർക്കാണ് പ്രത്യക്ഷപ്പെട്ടത്. 1917 മെയ് 13-നും ഒക്ടോബർ 13-നും ഇടയിൽ നടന്ന ഈ ദർശനങ്ങളിൽ മൂന്ന് പ്രധാന സന്ദേശങ്ങളാണ് പരിശുദ്ധ അമ്മ നൽകിയത്. ഇത് രണ്ടാം വട്ടമാണ് ഫ്രാൻസിസ് പാപ്പാ പോർച്ചുഗലിലെത്തുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തിൽ 2017 മെയ്‌മാസത്തിൽ, ഇതുമായി ബന്ധപ്പെട്ട രണ്ടു പേരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ എത്തിയിരുന്നു.

അതിരൂപത വാർത്തകൾ 

 

 

 

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ

 

കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ് വർഗീസ് ചക്കാല ക്കൽ. ചാത്യാത്ത് മൗണ്ട് കാർമൽ ദൈവാലയ ത്രിശതോത്തര സുവർണജൂബിലി സമാപന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ നാഗരികത അന്യം വന്നതിന്റെ ബഹിർസ്ഫുരണമാണ് ഇന്നത്തെ അനിഷ്ട സംഭവങ്ങൾക്കൊക്കെ കാരണം. ഇന്ത്യൻ ഭരണഘടന ഊന്നിപ്പറയുന്ന മതേതരത്വം വാക്കുകളിൽ ഒതുക്കാനുള്ളതല്ല അത് പ്രായോഗിക തലത്തിലാക്കുമ്പോഴാണ് ജൂബിലി ആഘോഷങ്ങളൊക്കെ വിളംബരമായിത്തീരുന്നത്. ഒരു സ്നേഹ സംസ്കാരവും സ്നേഹ നാഗരികതയും സാർഥകമാക്കുക വർത്തമാന കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന് ബിഷപ് ചക്കാലക്കൽ വെളിപ്പെടുത്തി.

 

 

 

 

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ    ജൂലൈ 29ന് പ്രതിഷേധം  സംഘടിപ്പിച്ചു.

 

ന്യൂഡൽഹി : മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയും പ്രസിഡണ്ടും മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് *मौन छोडो – आगे बढो । മൗനം വെടിയൂ- മുന്നേറൂ – Break the Silence – Move Ahead എന്ന മുദ്രാവാക്യവുമായി കെഎൽസിഎ ജൂലൈ 29 രാവിലെ 10ന് ന്യൂഡൽഹി ജന്തർ മന്തറിൽ സമരം നടത്തി.

ന്യൂനപക്ഷ അവകാശ സംരക്ഷണം ഭരണഘടനാപരമായ മൗലികാവകാശമാണെന്നെരിക്കെ മണിപ്പൂരിൽ നടക്കുന്ന സംഭവവികാസങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. സ്ത്രീകൾക്കെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും അഴിഞ്ഞാടുന്ന അക്രമികളെ നിലയ്ക്കു നിർത്താൻ സംസ്ഥാന സർക്കാരിന് സാധിക്കാത്ത സാഹചര്യത്തിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആക്രമണത്തിന് ഇരയായവർക്ക് പുനരധിവാസം ഉറപ്പാക്കണം എന്നതുമായിരുന്നു   മുഖ്യമായ ആവശ്യം.

 

പി.ടി.എ ഭാരവാഹികളുടെ അതിരൂപത സംഗമം സംഘടിപ്പിച്ചു.

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ മതബോധന യൂണിറ്റുകളിൽ നിന്നുള്ള അധ്യാപക രക്ഷാകർതൃസമിതി ഭാരവാഹികളുടെ അതിരൂപതതല സംഗമം സംഘടിപ്പിച്ചു.
എറണാകുളം പാപ്പാളി ഹാളിൽ നടന്ന പരിപാടി
അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്തു. മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ അധ്യക്ഷനായിരുന്നു.
അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ.സിജൻ മണുവേലിപറമ്പിൽ ക്ലാസ് നയിച്ചു.
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗം കുന്നലക്കാട്ട് ഡോൺ വിൻസെന്റിന് അതിരൂപത മതബോധന കമ്മീഷന്റെ പുരസ്കാരം വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം കൈമാറി. കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് നടുവിലവീട്ടിൽ, പ്രൊമോട്ടർ പീറ്റർ കൊറയ എന്നിവർ പ്രസംഗിച്ചു.


Related Articles

സഭാവാര്‍ത്തകള്‍ – 24.09.23

സഭാവാര്‍ത്തകള്‍ – 24.09.23   വത്തിക്കാൻ വാർത്തകൾ യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായ് ഉയരുന്നു : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി : ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ

വിഷു കൈനീട്ടമായി പ്രഭാത ഭക്ഷണം…. 

കൊച്ചി : വിഷുദിനത്തിൽ വിഷു കൈനീട്ടമായ പ്രഭാത ഭക്ഷണ പൊതികളുമായി വരാപ്പുഴ അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). ഭക്ഷണ വിതരണത്തിന്റെ

കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു

കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു   കൊച്ചി :   കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 26.11.2023 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<