2021 മെയ് 7 -ആം തീയതി ഉപവാസ പ്രാർത്ഥനാദിനം :

2021 മെയ് 7 -ആം തീയതി ഉപവാസ പ്രാർത്ഥനാദിനം :

ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : കോവിഡ് 19 മഹാവ്യാധി നമ്മുടെ രാജ്യത്തു കൊടുങ്കാറ്റുപോലെ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്തു രാജ്യത്തിൻറെ മുഴുവൻ സൗഖ്യത്തിനായി മെയ് 7 -ആം തീയതി വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കാൻ ഭാരത കത്തോലിക്ക മെത്രാൻ സമിതിയും , കേരള കത്തോലിക്ക മെത്രാൻ സമിതിയും ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ വരാപ്പുഴ അതിരൂപതയിലും അന്നേ ദിവസം ഉപവാസ പ്രാർത്ഥനാദിനമായി ആചരിക്കാനും എല്ലാവരുടെയും സൗഖ്യത്തിനായി പ്രാർത്ഥിക്കാനും വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർദ്ദേശം നൽകി.

കോവിഡ് 19 മഹാവ്യാധി മനുഷ്യ കരങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം പ്രബലപ്പെടുന്ന ഈ അവസരത്തിൽ എല്ലാവരും ദൈവത്തിന്റെ പക്കലേക്കു കണ്ണുകൾ ഉയർത്തണമെന്ന് ആർച്ച്ബിഷപ് പറഞ്ഞു . നമ്മുടെ രാജ്യവും ലോകവും ഇന്ന് വരെ കാണാത്ത അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ ഭരണാധികാരികൾ നമ്മുടെ നന്മക്കുവേണ്ടി നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നമ്മൾ കടപ്പെട്ടവരാണെന്നു അദ്ദേഹം പറഞ്ഞു . ഈ ദുർഘടമായ അവസ്ഥയിൽ കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മെ നയിക്കുന്ന ഭരണാധികാരികൾക്കും , ആരോഗ്യപ്രവർത്തകർക്കും , നിയമപാലകർക്കും വേണ്ടിയും നമ്മുടെ പ്രാർത്ഥനയുടെ കരങ്ങൾ ദൈവസന്നിധിയിൽ ഉയരണമെന്നു ആർച്ച്ബിഷപ് പറഞ്ഞു .


Related Articles

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.   വാക്സിനേഷൻ ലോകജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. മിക്ക രാജ്യങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള വാക്സിനേഷനുകൾ കുട്ടികൾ, ഗർഭിണികൾ,

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍   എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും

എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളജ്, ഫില്മൻ്റ് രഹിത ക്യാമ്പസായി മന്ത്രി ശ്രീ.എം.എം. മണി പ്രഖ്യാപിച്ചു

കൊച്ചി : കേരളത്തിലെ ആദ്യ ഫിലമെൻ്റ് രഹിത ക്യാമ്പസായി എറണാകുളം സെൻ്റ് ആൽബർട്ട്സിനെ കേരള സംസ്ഥാന ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. എം. എം. മണി പ്രഖ്യാപിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<